സൽമാൻ രാജാവിന് കെയ്‌റോ സർവകലാശാലയുടെ ഡോക്ടറേറ്റ്

Posted on: April 12, 2016

King-Salman-receiving-docto

കെയ്‌റോ : സൗദി ഭരണാധികാരി സൽമാൻ രാജാവിന് കെയ്‌റോ സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. സൗദിയിലെത്തുന്ന തീർത്ഥാടകർക്കും അറബ് ലോകത്തിനും നൽകിവരുന്ന സേവനങ്ങൾ കണക്കിലെടുത്താണ് ബഹുമതി സമ്മാനിക്കുന്നതെന്ന് കെയ്‌റോ സർവകലാശാല പ്രസിഡന്റ് ജാബിർ നാസർ പറഞ്ഞു.

വിദ്യാഭ്യാസ-സാംസ്‌കാരിക സ്ഥാപനങ്ങൾക്ക് സമൂഹത്തിൽ വലിയ പങ്കുവഹിക്കാനുണ്ടെന്ന് ബഹുമതി സ്വീകരിച്ച ശേഷം നടത്തിയ മറുപടി പ്രസംഗത്തിൽ സൽമാൻ രാജാവ് പറഞ്ഞു. കെയ്‌റോ സർവകലാശാല പോലെയുള്ള സ്ഥാപനങ്ങൾക്ക് എല്ലാ പ്രോത്സാഹനവും നൽകുമെന്നും അദേഹം കൂട്ടിച്ചേർത്തു.

ഈജിപ്ഷ്യൻ പ്രധാനമന്ത്രി ഷരീഫ് ഇസ്മായിൽ, സൗദി രാജകുമാരൻമാർ, മന്ത്രിമാർ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. അഞ്ച് ദിവസത്തെ ഈജിപ്ത് സന്ദർശനത്തിനു ശേഷം സൽമാൻ രാജാവും സംഘവും ടർക്കിയിലേക്ക് തിരിച്ചു.