മലബാർ ഗോൾഡ് ജിസിസിയിൽ വൻ വികസനത്തിന് ഒരുങ്ങുന്നു

Posted on: September 17, 2015

Malabar-Gold-and-Diamonds-B

ദുബായ് : മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ജിസിസിയിൽ വൻവികസനത്തിന് ഒരുങ്ങുന്നു. അടുത്ത ആറുമാസത്തിനുള്ളിൽ ജിസിസിയിൽ 16 ഉം ഇന്ത്യയിൽ 4 ഉം മലേഷ്യയിൽ ഒന്നും ഷോറൂമുകൾ തുറക്കും. ഇതിനായി 460 മില്യൺ ദിർഹംസ് (830 കോടി രൂപ) മുതൽമുടക്കും. യുഎഇയിലെ പുതിയ 8 ഷോറൂമുകൾക്കായി 223 മില്യൺ ദിർഹംസും സൗദി അറേബ്യയിലെ അഞ്ച് ഷോറൂമുകൾക്കായി 100 മില്യൺ ദിർഹംസും ഒമാനിലെ മൂന്ന് ഷോറുമുകൾക്കായി 57 മില്യൺ ദിർഹംസും മലേഷ്യയിലെ ഷോറൂമിനായി 20 മില്യൺ ദിർഹംസും നിക്ഷേപിക്കും.

അബുദാബിയിൽ 12,000 ചതുരശ്രയടി വിസ്തീർണമുള്ള ലാർജ് ഫോർമാറ്റ് ഔട്ട്‌ലെറ്റാണ് തുറക്കുന്നത്. കഴിഞ്ഞവർഷം ദെയ്‌റ ദുബായിൽ ഇത്തരത്തിലുള്ള ജുവല്ലറി പാരഡൈസ് തുറന്നിരുന്നു. ഇതോടെ റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളുടെ എണ്ണം നിലവിലുള്ള 134 ൽ നിന്ന് 155 ആയി വർധിക്കും. 2018 ൽ 220 റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളാണ് മലബാർ ഗോൾഡിന്റെ ലക്ഷ്യം.