ബിഎസ്ഇ 400-1000 കോടിയുടെ പബ്ലിക് ഓഫറിന്

Posted on: December 12, 2013

BSE

ബോംബെ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ച് 400-1000 കോടിയുടെ പബ്ലിക് ഓഫറിന് ഒരുങ്ങുന്നു. സെബി അനുമതി ലഭിച്ചാൽ അടുത്ത അഞ്ചോ ആറോ മാസത്തിനുള്ളിൽ ഇഷ്യു ഉണ്ടായേക്കാമെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ആശിഷ്‌കുമാർ ചൗഹാൻ പറഞ്ഞു. ഏഷ്യയിലെ ഏറ്റവും പഴയ സ്റ്റോക്ക്എക്സ്‌ചേഞ്ചാണ് ബിഎസ്ഇ.

സെബി അനുമതി ലഭിച്ചശേഷം മെർച്ചന്റ് ബാങ്കർമാരുമായി ചർച്ചനടത്തും. ലിസ്റ്റിംഗ് സംബന്ധിച്ച പിന്നീട് തീരുമാനിക്കും. 7000 ഓഹരിയുടമകളാണ് ഇപ്പോൾ ബോംബെ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചിനുള്ളത്. ഇവരിൽ 40 ശതമാനം പേരും ബ്രോക്കിംഗ് സമൂഹമാണ്. 30 ശതമാനം വിദേശ സ്ഥാപനങ്ങളും ശേഷിക്കുന്നത് രാജ്യത്തെ നോൺബ്രോക്കിംഗ് കമ്പനികളുമാണ്.