സീമെൻസ് ഇന്ത്യയിൽ ഒരു ബില്യൺ യൂറോ മുതൽമുടക്കും

Posted on: September 8, 2015

Siemens-CEO-Joe-Kaeser-Big

ന്യൂഡൽഹി : ജർമ്മൻ എൻജിനീയറിംഗ് കമ്പനിയായ സീമെൻസ് എജി ഇന്ത്യയിൽ ഒരു ബില്യൺ യൂറോ (75,00 കോടി രൂപ) യുടെ മൂലധനനിക്ഷേപം നടത്തുമെന്ന് സിഇഒ ജോ കെയ്‌സർ. പുതിയ നിക്ഷേപം 4000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. നിലവിൽ 16,000 ജീവനക്കാരാണ് സീമെൻസിനുള്ളത്. മേക്ക് ഇൻ ഇന്ത്യ ഇനീഷ്യേറ്റീവിന്റെ ഭാഗമാകാനാണ് സീമെൻസ് ഒരുങ്ങുന്നതെന്ന് ജോ കെയ്‌സർ പറഞ്ഞു.

സോഫ്റ്റ്‌വേർ മേഖലയിൽ ഏറ്റെടുക്കലുകൾ നടത്താനും സീമെൻസിന് പദ്ധതിയുണ്ട്. സീമെൻസ് കഴിഞ്ഞ 10 വർഷത്തിനിടെ രണ്ട് ബില്യൺ യൂറോ ഇന്ത്യയിൽ മുതൽമുടക്കിയിട്ടുണ്ട്. ന്യൂഡൽഹിയിലുള്ള ജോ കെയ്‌സർ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തും. ഒരു വർഷത്തിനിടെ നാലാം തവണയാണ് കെയ്‌സർ ഇന്ത്യൻ പ്രധാനമന്ത്രിയെ കാണുന്നത്. സീമെൻസ് ബോർഡ് അംഗങ്ങളും ജോ കെയ്‌സറിനൊപ്പം ന്യൂഡൽഹിയിലെത്തിയിട്ടുണ്ട്.

TAGS: Joe Kaeser | Siemens |