സീമെൻസ് ഹോം അപ്ലയൻസസ് എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് സ്റ്റോർ കൊച്ചിയിൽ

Posted on: November 10, 2015

Siemens-Exclusive-Brand-Sto

കൊച്ചി : ബിൽറ്റ്-ഇൻ കിച്ചൻ അപ്ലയൻസസ് ബ്രാൻഡായ സീമെൻസ് ഹോം അപ്ലയൻസസ് കൊച്ചിയിലെ വൈറ്റിലയിൽ പ്രഥമ റീട്ടെയ്ൽ ബ്രാൻഡ് സ്റ്റോർ തുറന്നു. 2500 ചതുരശ്ര അടി വിസ്തീർണമുള്ള സീമെൻസ് ബ്രാൻഡ് സ്റ്റോർ ഭവനങ്ങൾക്ക് പൂർണതയേകുന്ന ബിൽറ്റ്-ഇൻ, ഫ്രീ സ്റ്റാൻഡിംഗ് അപ്ലയൻസുകളുടെ ശ്രേണി അണി നിരത്തിയിട്ടുണ്ട്.

നവീനവുമായ ടെക്‌നോളജി സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഊർജ്ജസ്വലരായ ഇവിടുത്തെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനാണ് ബ്രാൻഡ് സ്റ്റോറിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നതെന്ന് ബിഎസ്എച്ച് ഹൗസ്‌ഹോൾഡ് അപ്ലയൻസസ് മാനുഫാക്ചറിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡി & സിഇഒ ഗുൻജൻ ശ്രവാസ്തവ പറഞ്ഞു,