സീമെൻസിന് ഇന്ത്യൻ റെയിൽവേയുടെ കരാർ

Posted on: June 22, 2016

Siemens-Logo-Big

ന്യൂഡൽഹി : സീമെൻസ് ലിമിറ്റഡിന് ഇന്ത്യൻ റെയിൽവേയുടെ വാരണാസിയിലെ ഡീസൽ ലൊക്കോമൊട്ടീവ് വർക്‌സിൽ നിന്നും 83 കോടി രൂപയുടെ കരാർ ലഭിച്ചു. ഹൈ ഹോഴ്‌സ് പവർ ഡീസൽ എൻജിനുകൾക്ക് ആവശ്യമായ 40 ആൾട്ടർനേറ്റീവ് കറന്റ് ട്രാക്ഷൻ സിസ്റ്റം വിതരണം ചെയ്യുന്നതിനാണ് ഓർഡർ.

സീമെൻസിന്റെ നാസിക് ഫാക്ടറിയിലാണ് എസി ട്രാക്ഷൻ സിസ്റ്റം നിർമ്മിക്കുന്നത്. ഇന്ത്യൻ റെയിൽവേയുമായുള്ള പങ്കാളിത്തം സുരക്ഷിതവും കൂടുതൽ കാര്യക്ഷമവുമായ സാങ്കേതിക വിദ്യകൾ വികസിപ്പിക്കാൻ ഇടയാക്കുമെന്ന് സീമെൻസ് മൊബിലിറ്റി ഡിവിഷൻ വൈസ് പ്രസിഡന്റും സിഇഒയുമായ തിലക് രാജ് സേത്ത് പറഞ്ഞു.

TAGS: Siemens |