ഫോർച്യൂൺ 500-ൽ ഐഒസി ഒന്നാമത്

Posted on: December 10, 2013

Indian-Oil-Corp-cs

വാർഷികവരുമാനത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായി ഇന്ത്യൻ ഓയിൽ കോർപറേഷൻ ഫോർച്യൂൺ 500 ലിസ്റ്റിൽ ഒന്നാംസ്ഥാനത്ത്. റിലയൻസ് ഇൻഡസ്ട്രീസാണ് രണ്ടാം സ്ഥാനത്ത്. 4,75,867 കോടിയാണ് ഐഒസിയുടെ വരുമാനം. രണ്ടാം സ്ഥാനത്തുള്ള റിലയൻസിന്റെ വരുമാനം 4,09,883 കോടിയാണ്.

ഭാരത് പെട്രോളിയം (2,44,822 കോടി), ഹിന്ദുസ്ഥാൻ പെട്രോളിയം (2,17,771 കോടി), സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റാ മോട്ടോഴ്‌സ്, ഒഎൻജിസി, ടാറ്റാ സ്റ്റീൽ, എസാർ ഓയിൽ, കോൾ ഇന്ത്യ എന്നിവയാണ് യഥാക്രമം മൂന്നു മുതൽ പത്തുവരെയുള്ള സ്ഥാനത്തുള്ളത്.