നാലു സംസ്ഥാനങ്ങളിലും ബിജെപി

Posted on: December 8, 2013

BJP-Celebrations--b

ഇന്നു വോട്ടെണ്ണൽ നടന്ന നാലു സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിൽ എത്തി. ഡൽഹിയിൽ 15 വർഷത്തിനുശേഷമാണ് ബിജെപി അധികാരം തിരിച്ചുപിടിച്ചത്. ആകെയുള്ള 70 സീറ്റുകളിൽ 33 സീറ്റ് ബിജെപി നേടി. ആം ആദ് മി പാർട്ടി 27 സീറ്റിലും കോൺഗ്രസ് 8 സീറ്റിലും വിജയിച്ചു.

മധ്യപ്രദേശിൽ മൂന്നാം തവണയും ബിജെപി അധികാരം നിലനിർത്തി. ആകെയുള്ള 230 സീറ്റിൽ 163 സീറ്റുകൾ ബിജെപി നേടി. കോൺഗ്രസിന് 60 ഉം മറ്റുള്ളവർക്കു 7 ഉം സീറ്റുകൾ ലഭിച്ചു. മുഖ്യമന്ത്രി ശിവരാജ്‌സിംഗ് ചൗഹാനുള്ള ജനകീയ അംഗീകാരമാണ് മധ്യപ്രദേശിലെ ഹാട്രിക് വിജയം.

രാജസ്ഥാനിൽ ആകെയുള്ള 199 സീറ്റിൽ 162 സീറ്റുകളിൽ ബിജെപി വിജയിച്ചു. കോൺഗ്രസ് 21 സീറ്റുകളിൽ ഒതുങ്ങി. മറ്റുള്ളവർക്കു 16 സീറ്റ് ലഭിച്ചു. അഴിമതി അരോപണങ്ങളും ഗ്രൂപ്പ് പോരുമാണ് കോൺഗ്രസിന് തിരിച്ചടിയായത്.

ഛത്തീസ് ഗഡിൽ മുഖ്യമന്ത്രി രമൺസിംഗ് അധികാരം നിലനിർത്തി. ആകെയുള്ള 90 സീറ്റുകളിൽ 49 സീറ്റുകൾ ബിജെപി നേടി. കോൺഗ്രസിന് 39 സീറ്റുകൾ നേടാനെ ആയുള്ളു. മറ്റുള്ളവർ 2.

ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് കോൺഗ്രസ് ഏറ്റുവാങ്ങിയത്. തെരഞ്ഞെടുപ്പു ഫലത്തിൽ അങ്ങേയറ്റം നിരാശയുണ്ടെന്ന് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി പ്രതികരിച്ചു.

TAGS: BJP |