ബി.ജെ.പി മുന്നിൽ

Posted on: December 8, 2013

BJP-Flag

ഇന്നു വോട്ടെണ്ണൽ നടന്ന നാലു സംസ്ഥാന നിയമസഭകളിൽ മൂന്നിടത്തും ബി.ജെ.പി. മുന്നിലെത്തി. മധ്യപ്രദേശിൽ അധികാരം നിലനിർത്തിയ ബിജെപി ഡൽഹി, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ഭരണം പിടിച്ചെടുത്തു. ഛത്തീസ് ഗഡിൽ കോൺഗ്രസ് ഇപ്പോൾ മുന്നിലാണ്.

ഡൽഹിയിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്താണ്. ബിജെപി 32 സീറ്റുകളിലും ആംആദ്മി പാർട്ടി 24 ഉം കോൺഗ്രസ് 11 ഉം സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കേവലഭൂരിപക്ഷത്തിനു വേണ്ടത് 36 സീറ്റുകളാണു വേണ്ടത്.

മധ്യപ്രദേശിൽ ബിജെപി ഭരണം നിലനിർത്തും. 144 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസ് 71 മണ്ഡലങ്ങളലിൽ ലീഡ് ചെയ്യുന്നു. മറ്റുള്ളവർ 11.

രാജസ്ഥാനിലും ബിജെപി മുന്നിലാണ്. 144സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 38 സീറ്റുകളിൽ കോൺഗ്രസ് മുന്നിട്ടു നിൽക്കുന്നു. മറ്റുള്ളവർ 23.

90 അംഗ ഛത്തീസ്ഗഡ് നിയമസഭയിൽ കോൺഗ്രസ് 48 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബിജെപി 40 ഉം ബിഎസ്പി 2 ഉം സീറ്റുകളിൽ മുന്നിട്ടു നിൽക്കുന്നു.