മഹീന്ദ്ര തമിഴ്‌നാട്ടിൽ 2000 കോടി മുതൽമുടക്കും

Posted on: December 7, 2013

M&M-Logo

മഹീന്ദ്ര ആൻഡ് മഹീന്ദ്ര തമിഴ്‌നാട്ടിൽ ഓട്ടോമൊട്ടീവ് ടെസ്റ്റിംഗ് ഫെസിലിറ്റി സ്ഥാപിക്കാൻ 2,000 കോടി രൂപ മുതൽ മുടക്കും. തെക്കൻ തമിഴ്‌നാട്ടിലെ ചെയ്യാറിൽ 4,00 ലേറെ ഏക്കർ ഭൂമിയിലാണ് പുതിയ കേന്ദ്രം ഉയരുന്നത്. ഭാവിയിൽ ഇവിടെ ഫോർവീലർ മാനുഫാക്ചറിംഗ് പ്ലാന്റ് തന്നെ സ്ഥാപിക്കുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര എക്‌സിക്യൂട്ടീവ് ഡയറക്ടർ പവൻ ഗോയങ്ക പറഞ്ഞു.

നേരത്തെ ചെന്നൈയിലെ മഹീന്ദ്ര റിസേർച്ച് വാലിക്കു വേണ്ടി മഹീന്ദ്ര ഗ്രൂപ്പ് 600 കോടി രൂപയുടെ മൂലധനനിക്ഷേപം നടത്തിയിരുന്നു. 2,500 പേർക്കാണ് മഹീന്ദ്ര റിസേർച്ച് വാലി തൊഴിൽ നൽകുന്നത്.