ഐഡിബിഐ ബാങ്ക് 26,000 കോടിയുടെ മൂലധനസമാഹരണത്തിന്

Posted on: July 22, 2015

IDBI-Bank-big-a

ന്യൂഡൽഹി : പൊതുമേഖലാ ബാങ്കായ ഐഡിബിഐ 26,000 കോടിയുടെ മൂലധന സമാഹരണത്തിന് ഒരുങ്ങുന്നു. ഓഹരി വഴി 6000 കോടിയും ബോണ്ടുകളിലൂടെ 20,000 കോടിയും സമാഹരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. കേന്ദ്രഗവൺമെന്റിന്റെ ഓഹരിപങ്കാളിത്തം 51 ശതമാനമായി നിലനിർത്തും. പബ്ലിക്ക് ഇഷ്യുവോ പ്രൈവറ്റ് പ്ലേസ്‌മെന്റോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. മൂലധനസമാഹരണ നിർദ്ദേശത്തിന് ഓഗസ്റ്റ് 12 ന് ചേരുന്ന വാർഷിക പൊതുയോഗത്തിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്.

2014-15 ധനകാര്യവർഷം ഐഡിബിഐ ബാങ്കിന്റെ അറ്റാദായം മുൻവർഷത്തേക്കാൾ 22 ശതമാനം കുറഞ്ഞ് 873.39 കോടി രൂപയായി. 1121.40 കോടിയായിരുന്നു 2013-14 ലെ അറ്റാദായം. അതേസമയം മൊത്തവരുമാനം 2013-14 ലെ 29,576.27 കോടിയിൽ നിന്ന് 32,161.62 കോടിയായി വർധിച്ചു.