എൽ & ടി ഫിനാൻസിന് ഗ്രാമീൺ കാപ്പിറ്റലിൽ ഓഹരിപങ്കാളിത്തം

Posted on: July 15, 2015

L-&T-Finance-big

മുംബൈ : എൽ & ടി ഫിനാൻസ്, ഗ്രാമീൺ കാപ്പിറ്റലിന്റെ 26 ശതമാനം ഓഹരികൾ വാങ്ങി. മുതൽമുടക്ക് വെളിപ്പെടുത്തിയിട്ടില്ല. ടാറ്റാ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റാ, ഗോവ കാർബൺ ചെയർമാൻ ശ്രീനിവാസ് ഡെംപോ, വിക്രം ഗാന്ധി (ക്രെഡിറ്റ് സൂസി) അരിഹന്ത് പാറ്റ്‌നി (പാറ്റ്‌നി ഗ്രൂപ്പ്) തുടങ്ങിയവർക്കും ഗ്രാമീൺ കാപ്പിറ്റലിൽ ഓഹരിപങ്കാളിത്തമുണ്ട്.

ഗ്രാമീൺ ഫൗണ്ടേഷനും സിറ്റി കോർപ് ഫിനാൻസും ഐഎഫ്എംആർ ട്രസ്റ്റും ചേർന്ന് 2007 ലാണ് നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായ ഗ്രാമീൺ കാപ്പിറ്റൽ സ്ഥാപിച്ചത്. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് ഗ്രാമീൺ കാപ്പിറ്റൽ ഊന്നൽ നൽകുന്നത്.