രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 50 കോടി ഇന്റർനെറ്റ് വരിക്കാർ

Posted on: July 10, 2015

Mobile-Internet-Users-Big

ഭുവനേശ്വവർ : രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഇന്റർനെറ്റ് വരിക്കാരുടെ എണ്ണം 50 കോടി കവിയുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ടെലികോം മന്ത്രി രവി ശങ്കർ പ്രസാദ് പറഞ്ഞു. നിലവിൽ 30 കോടി ഇന്റർനെറ്റ് വരിക്കാരാണ് രാജ്യത്തുള്ളത്. മൊബൈൽ ഫോൺ ഉപയോക്താക്കളുടെ എണ്ണത്തിലും ഗണ്യമായ വർധനയാണുള്ളത്. നിലവിൽ 98 കോടി മൊബൈൽ വരിക്കാരാണുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ചെറുകിട ബിസിനസുകാരും വ്യാപാരികളുമാണ് ഡിജിറ്റൽ ഇന്ത്യ കാമ്പയിന്റെ ഗുണഭോക്താക്കൾ. എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ബിഎസ്എൻഎൽ വൈഫൈ സംവിധാനം ഏർപ്പെടുത്തും. നിലവിൽ 160 കേന്ദ്രങ്ങളിൽ വൈഫൈ ഏർപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.