എയർടെൽ ലോകത്തിലെ മൂന്നാമത്തെ വലിയ മൊബൈൽ ഓപറേറ്റർ

Posted on: July 1, 2015

Bharti-Airtel-building-Big

ന്യൂഡൽഹി : ഭാരതി എയർടെൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ മൊബൈൽ ഓപറേറ്ററായി. 303 ദശലക്ഷം 30 കോടി 30 ലക്ഷം വരിക്കാരാണ് എയർടെല്ലിനുള്ളത്. ഇന്ത്യയ്ക്ക് പുറമെ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങി 20 രാജ്യങ്ങളിൽ എയർടെല്ലിന് സാന്നിധ്യമുണ്ട്. വേൾഡ് സെല്ലുലാർ ഇൻഫർമേഷൻ സർവീസസാണ് എയർടെൽ ഉൾപ്പടെയുള്ള മൊബൈൽ കമ്പനികളുടെ റാങ്കിംഗ് പുറത്തുവിട്ടത്.

ചൈന മൊബൈലാണ് 626.27 ദശലക്ഷം വരിക്കാരുമായി റാങ്കിംഗിൽ ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള യുകെയിലെ വോഡഫോൺ ഗ്രൂപ്പിന് 403.08 ദശലക്ഷം വരിക്കാരുണ്ട്. 299.09 ദശലക്ഷം വരിക്കാരുള്ള ചൈന യൂണികോമാണ് നാലാം സ്ഥാനത്ത്. അഞ്ചാം സ്ഥാനത്തുള്ള അമേരിക്ക മൂവിലിന് 274.14 ദശലക്ഷം വരിക്കാരുണ്ട്. സുനിൽ മിത്തൽ 1995 ലാണ് എയർടെല്ലിന് തുടക്കം കുറിച്ചത്.