ആലിബാബ മൈക്രോമാക്‌സിൽ നിക്ഷേപത്തിന് ഒരുങ്ങുന്നു

Posted on: June 25, 2015

Micromax-Logo-big

ന്യൂഡൽഹി : ചൈനീസ് ഇകൊമേഴ്‌സ് ഭീമനായ ആലിബാബ സ്മാർട്ട്‌ഫോൺ നിർമാതാക്കളായ മൈക്രോമാക്‌സിൽ ഓഹരിനിക്ഷേപത്തിന് വീണ്ടും രംഗത്ത്. 3.5 ബില്യൺ ഡോളർ (21,000 കോടി രൂപ) ആണ് മൈക്രോമാക്‌സിന്റെ മൂല്യം കണക്കാക്കിയിട്ടുള്ളത്. 4,200 കോടി രൂപ മുതൽമുടക്കിൽ 20-26 ശതമാനം ഓഹരി വാങ്ങാനാണ് ഒരുങ്ങുന്നത്. സ്ഥാപകരായ രാഹുൽ ശർമ്മ, രാജേഷ് അഗർവാൾ, സുമിത് കുമാർ, വികാസ് ജയിൻ എന്നിവരുടെ നിയന്ത്രണത്തിലാണ് മൈക്രോമാക്‌സിന്റെ 80 ശതമാനം ഓഹരികളും.

നിക്ഷേപസ്ഥാപനങ്ങളായ സെക്വയ കാപ്പിറ്റൽ, ടിഎ അസോസിയേറ്റ്‌സ് (15 ശതമാനം) എന്നിവരുടെ കൈവശമാണ് ശേഷിക്കുന്ന ഓഹരികൾ. മൈക്രോമാക്‌സിന്റെ വാല്യുവേഷൻ സംബന്ധിച്ച തർക്കമാണ് ഇടപാട് വൈകാൻ ഇടയാക്കിയത്. അഞ്ച് ബില്യൺ ഡോളറാണ് സ്ഥാപകർ മൈക്രോമാക്‌സിന് നിശ്ചയിച്ച വാല്യുവേഷൻ. ജപ്പാനിലെ സോഫ്റ്റ് ബാങ്കിന് ആലിബാബയിൽ 32 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്.