ബിഎസ്എൻഎൽ വൈ ഫൈ ഹോട്ട്‌സ്‌പോട്ടുകൾക്കായി 6,000 കോടി മുതൽമുടക്കും

Posted on: June 17, 2015

BSNL-Wi-Fi-big

ന്യൂഡൽഹി : ഇന്ത്യയിൽ 2018 ടെ 40,000 വൈ ഫൈ ഹോട്ട്‌സ്‌പോട്ടുകൾ സ്ഥാപിക്കാൻ ബിഎസ്എൻഎൽ  6,000 കോടി രൂപ മുതൽമുടക്കും. പദ്ധതിക്കായുള്ള ടെൻഡർ അടുത്തമാസം ക്ഷണിക്കും. താജ്മഹലിൽ വൈ ഫൈ സൗകര്യം ഏർപ്പെടുത്തിക്കൊണ്ട് കേന്ദ്ര ടെലികോം മന്ത്രി രവി ശങ്കർ പ്രസാദാണ് ബിഎസ്എൻഎല്ലിന്റെ വികസന പദ്ധതി വെളിപ്പെടുത്തിയത്.

ആദ്യഘട്ടത്തിൽ വിനോദസഞ്ചാര – തീർത്ഥാടന കേന്ദ്രങ്ങൾക്കായിരിക്കും മുൻഗണന. ഈ വർഷം 250 ലൊക്കേഷനുകളിലായി 2,500 വൈ ഫൈ ഹോട്ട്‌സ്‌പോട്ടുകൾ സ്ഥാപിക്കും. 500 കോടിയാണ് മുതൽമുടക്ക്. 24 മണിക്കൂറിനുള്ളിൽ 30 മിനിട്ട് സൗജന്യ വൈ ഫൈ ബിഎസ്എൻഎൽ അനുവദിക്കും. മാസത്തിൽ മൂന്ന് തവണ മാത്രമെ ഈ സൗകര്യം ലഭിക്കുകയുള്ളു. തുടർന്നുള്ള 30 മിനിട്ടിന് 20 രൂപയും 60 മിനിട്ടിന് 30 രൂപയും 120 മിനിട്ടിന് 50 രൂപയും ഒരു ദിവസത്തിന് 70 രൂപയും നിരക്ക് ഈടാക്കും.