കരിപ്പൂർ വിമാനത്താവളം തുറന്നു

Posted on: June 11, 2015

MSP-Commandos-in-Karipur-Biകോഴിക്കോട് : ഇന്നലെ രാത്രിയുണ്ടായ വെടിവെയ്പ്പിനെയും സംഘർഷത്തെയും തുടർന്ന് അടച്ച കരിപ്പൂർ വിമാനത്താവളം തുറന്നു.  ഇന്നു രാവിലെ ദുബായ്, ദമാം വിമാനങ്ങൾ ലാൻഡ് ചെയ്തു. വിമാനത്താവളത്തിൽ കേരളാ പോലീസ് സുരക്ഷ ഒരുക്കും. വിമാനത്താവളത്തിന്റെ പ്രവർത്തനം ഉച്ചയോടെ സാധാരണനിലയിലാകും.

സംഭവത്തെക്കുറിച്ച് കേരള പോലീസ് കേസെടുത്തു. സംഘർഷത്തിൽ പരിക്കേറ്റവരുടെ മൊഴിയെടുക്കും. വെടിവെയ്പ്പിൽ മരിച്ച സിഐഎസ്എഫ് ജവാൻ ജയ്പാൽ യാദവിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം നടത്തും. എയർപോർട്ട് അഥോറിട്ടി ജീവനക്കാർക്ക് പോലീസ് സുരക്ഷ നൽകും. എഡിജിപി എൻ. ശങ്കർ റെഡി സിഐഎസ്എഫും എയർപോർട്ട് അഥോറിട്ടി ജീവനക്കാരുമായി നടത്തിയ ഒത്തുതീർപ്പ് ചർച്ചയെ തുടർന്നാണ് 10 മണിക്കൂറിന് ശേഷം വിമാനത്താവളം തുറക്കാൻ തീരുമാനമായത്.