വാർബർഗ് പിങ്കസ് വെയർഹൗസ് ബിസിനസിലേക്ക്

Posted on: June 10, 2015

Warehouse-Big

ബംഗലുരു : യുഎസ് നിക്ഷേപ സ്ഥാപനമായ വാർബർഗ് പിങ്കസ് ഇന്ത്യയിൽ വെയർഹൗസ് ബിസിനസ് ആരംഭിക്കുന്നു. ബംഗലുരുവിലെ റിയൽഎസ്റ്റേറ്റ് ഡെലപ്പർമാരായ എംബസി ഗ്രൂപ്പമായി ചേർന്നാണ് വെയർഹൗസുകൾ നിർമ്മിക്കുന്നത്. സംയുക്തസംരംഭത്തിൽ വാർബർഗ് 100 മില്യൺ ഡോളർ (640 കോടി രൂപ) മുതൽമുടക്കും. 192 കോടി രൂപ എംബസി ഗ്രൂപ്പും നിക്ഷേപിക്കും. ചെന്നൈ, പൂനെ, ബംഗലുരു എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ വെയർഹൗസുകൾ സ്ഥാപിക്കുന്നത്.

ഓട്ടോമൊബൈൽ കമ്പനികൾക്ക് ആവശ്യമായ വെയർഹൗസുകളാണ് ആദ്യഘട്ടത്തിലുള്ളത്. എംബസി ഗ്രൂപ്പ് ഫ്‌ലിപ്കാർട്ടിന് കെട്ടിടങ്ങൾ വാടകയ്ക്ക് നൽകിവരുന്നുണ്ട്. ഇ-കൊമേഴ്‌സ് കമ്പനികളുടെ വെയർഹൗസിംഗ് ആവശ്യങ്ങളും പുതിയ സംയുക്തസംരംഭം ലക്ഷ്യമിടുന്നുണ്ട്. ലോജിസ്റ്റിക്‌സ് കമ്പനിയായ ഇകോം എക്‌സ്പ്രസിൽ വാർബർഗ് പിങ്കസ് 850 കോടി രൂപ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.