ഒഎൻജിസി 41,678 കോടിയുടെ വികസനത്തിന്

Posted on: June 7, 2015

ONGC-Oil-Field-big

ന്യൂഡൽഹി : ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷൻ പുതിയ എണ്ണപ്പാടങ്ങളുടെ വികസനത്തിന് 41,678 കോടിയുടെ വികസനം നടപ്പാക്കുന്നു.നിലവിലുള്ളയുടെ നവീകരണവും ഒഎൻജിസി ലക്ഷ്യമിടുന്നുണ്ട്. 2014-15 ൽ 25.94 ദശലക്ഷം ടൺ ക്രൂഡോയിലും 23.52 ബില്യൺ ക്യുബിക് മീറ്റർ വാതകവും ഉത്പാദിപ്പിച്ചു. കിഴക്കും പടിഞ്ഞാറും തീരങ്ങളിലായി ആറ് പദ്ധതികൾക്ക് 24,188 കോടി രൂപ മുതൽമുടക്കും.

മുംബൈ ഹൈ ഫീൽഡും ഹീര ഫീൽഡ്‌സും നവീകരിക്കാൻ 17,490 കോടി രൂപയും ചെലവഴിക്കും. ദാമൻ ഫീൽഡ് വികസിപ്പിക്കാൻ 6.086 കോടി മുതൽമുടക്കും. 2034-35 ൽ 27.67 ബില്യൺ ക്യുബിക് മീറ്റർ വാതകം ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.