കെ. വി. കാമത്ത് ബ്രിക്‌സ് ബാങ്ക് ചെയർമാൻ

Posted on: May 11, 2015

K-V-Kamath-big

ന്യൂഡൽഹി : ഇൻഫോസിസ് ചെയർമാൻ കെ. വി. കാമത്തിനെ ബ്രിക്‌സ് ബാങ്കിന്റെ ആദ്യ മേധാവിയായി കേന്ദ്ര സർക്കാർ നിയമിച്ചു. ധനകാര്യ സെക്രട്ടറി രാജീവ് മെഹ്‌റിഷിയാണ് നിയമനം വെളിപ്പെടുത്തിയത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളുടെ സംയുക്തസംരംഭമാണ് ബ്രിക്‌സ് ബാങ്ക്. ബ്രിക്‌സ് ബാങ്ക് മേധാവിയെ നിയമിക്കാനുള്ള അധികാരം ഇന്ത്യയ്ക്കാണ് ലഭിച്ചത്. അഞ്ചു വർഷമാണ് കാലാവധി.

ഐസിഐസിഐ ബാങ്കിന്റെ മുൻ ചെയർമാൻ കൂടിയാണ് കെ.വി. കാമത്ത്. 50 ബില്യൺ ഡോളറാണ് ഷാംഗായ് ആസ്ഥാനമായുള്ള ബ്രിക്‌സ് ബാങ്കിന്റെ മൂലധനം. ഓരോ അംഗരാജ്യവും 10 ബില്യൺ ഡോളർ വീതം മുതൽമുടക്കും.