ആന്ധ്രാബാങ്ക് മരട് ബ്രാഞ്ച് തുറന്നു

Posted on: March 17, 2015

Andhra-Bank-maradu-branch-i

കൊച്ചി : ആന്ധ്രാ ബാങ്ക് കൊച്ചി സോണിന്റെ 31-ാമത് ബ്രാഞ്ച് മരട് കുണ്ടന്നൂർ ജംഗ്ഷനിൽ ഇന്ത്യൻ ഓയിൽ പമ്പിന് എതിർവശം മഠത്തിപ്പറമ്പിൽ ബിൽഡിംഗിൽ തുറന്നു. മരട് മുൻസിപ്പൽ ചെയർമാൻ അഡ്വ. ടി.കെ. ദേവരാജൻ ബ്രാഞ്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു.

സോണൽ മാനേജർ പി. മസിലാമണി അധ്യക്ഷതവഹിച്ചു. ചീഫ് മാനേജർ ജോർജ് ജോസഫ,് ബ്രാഞ്ച് മാനേജർ അമിത്‌ലാൽ എസ്. ബി, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.