കാര്‍ വായ്പയ്ക്ക് സ്ഥിരപലിശ ഓപ്ഷനുമായി ബാങ്ക് ഓഫ് ബറോഡ

Posted on: August 4, 2023

കൊച്ചി : പുതിയ കാര്‍ വായ്പ ഇടപാടുകാര്‍ക്കു സ്ഥിര പലിശ (ഫിക്‌സഡ് റേറ്റ്) ഓപ്ഷനുമായി ബാങ്ക് ഓഫ് ബറോഡ, ഫ്‌ലോട്ടിംഗ് പലിശ നിരക്കു തിരഞ്ഞെടുക്കാനും അവസരമുണ്ട്.

സ്ഥിര പലിശ നിരക്ക് ബാങ്കിന്റെ ഒരു വര്‍ഷത്തെ എംസിഎല്‍ആറുമായി ബന്ധിപ്പിച്ചാണു നിശ്ചയിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ പുതിയ കാര്‍ വാങ്ങുന്നതിനു ബാധകമാണ്.

 

TAGS: Bank Of Baroda |