ഐസിഐസിഐ ബാങ്ക് മണ്‍സൂണ്‍ ബൊണാന്‍സ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു

Posted on: July 26, 2022

കൊച്ചി : ഐസിഐസിഐ ബാങ്ക് ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉപഭോക്താക്കള്‍ക്ക് 50% വരെ ഡിസ്‌കൗണ്ടുകളും ക്യാഷ് ബാക്കുകളും നല്‍കുന്ന മണ്‍സൂണ്‍ ബൊണാന്‍സ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു.

ഇതിന്റെ ഭാഗമായി ജൂലൈ 23, 24 തീയതികളിലെ ആമസോണ്‍ പ്രൈം ഡേയില്‍ 10% അധിക ഡിസ്‌കൗണ്ടുകളും ലഭിക്കും. ഇലക്ട്രോണിക്സ്, എസെന്‍ഷ്യല്‍, ലക്ഷ്വറി വിഭാഗങ്ങളില്‍ വലിയ ആനുകൂല്യങ്ങളാണ് ലഭ്യമാവുക.

ആനുകൂല്യങ്ങളുടെ ഭാഗമായി ഫ്ലിപ്കാര്‍ട്ടില്‍ ഓരോ ബുധനാഴ്ചയും 1750 രൂപയുടെ ഫാഷന്‍ ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ പരമാവധി 300 രൂപ എന്ന നിലയില്‍ 10% ഡിസ്‌കൗണ്ട് ലഭിക്കും. വിവിധ മുന്‍നിര അന്താരാഷ്ട്ര ബ്രാന്‍ഡുകളില്‍ ക്രെഡിറ്റ് കാര്‍ഡിന് 10% വരെ ക്യാഷ് ബാക്ക് ലഭിക്കും. വിവിധ ട്രാവല്‍ സൈറ്റുകള്‍, ലൈഫ് സ്റ്റൈല്‍, ജ്വല്ലറി ഉല്‍പ്പന്നങ്ങള്‍ തുടങ്ങി ആദായ നികുതി ഫയലിംഗ് സര്‍വീസ് വരെയുള്ള വിവിധ വിഭാഗങ്ങളില്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS: ICICI BANK |