സര്‍ക്കാര്‍ ധനസഹായം വീട്ടരികിലെത്തിച്ച് ഫിനോ പേയ്മെന്റ് ബാങ്ക്

Posted on: May 26, 2021

മുംബൈ : ചെറുകിട കര്‍ഷകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പ്രധാനമന്ത്രി കിസാന്‍ യോജനയുടെ ഗഡുക്കള്‍ ഗുണഭോക്താക്കള്‍ക്ക് വീട്ടരികിലെത്തിക്കുകയാണ് ഫിനോ പേയ്മെന്റ് ബാങ്ക്. ഗുണഭോക്താവിന്റെ അക്കൗണ്ടില്‍ നേരിട്ട് പണം നിക്ഷേപിക്കുന്ന, സര്‍ക്കാരിന്റെ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) പദ്ധതിയുടെ പണം പിന്‍വലിക്കാന്‍ കര്‍ഷകര്‍ക്ക് ഫിനോ പേയ്മെന്റ് ബാങ്കിന്റെ മര്‍ച്ചന്റ് പോയിന്റ് സംവിധാനം ഉപയോഗിക്കാം. കോവിഡ് മഹാമാരി കാലത്ത് അധിക ദൂരം സഞ്ചരിക്കാതെ പണം എടുക്കാന്‍ ഇത് സഹായകമാകും.

രാജ്യത്തെ 9.5 കോടി കര്‍ഷക കുടുംബങ്ങളുടെ അക്കൗണ്ടുകളിലായി 9,000 കോടി രൂപ നേരിട്ട് നിക്ഷേപിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിട്ടുണ്ട്. ഗുണഭോക്താവായ ഓരോ കര്‍ഷകനും ബാങ്ക് അക്കൗണ്ടില്‍ 2,000 രൂപ ലഭിക്കും.

ഏത് ബാങ്കില്‍ അക്കൗണ്ടുള്ള ഡി ബി ടി ഗുണഭോക്താവിനും അവരുടെ അടുത്തുള്ള ഫിനോ പോയിന്റില്‍ പോയി പണം എടുക്കാനും മറ്റ് ബാങ്ക് ഇടപാടുകള്‍ നടത്താനുമാകും. മൈക്രോ എ ടി എമ്മോ ആധാര്‍ ബന്ധിത പണമിടപാട് സംവിധാന (AePS)മോ ഉള്ള പലചരക്ക് കടകള്‍ പോലെയുള്ള ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍,മെഡിക്കല്‍ സ്റ്റോര്‍,പാല്‍വിതരണ കേന്ദ്രങ്ങള്‍ ,ഭാരത് പെട്രോളിയത്തിന്റെ (ബി പി സി എല്‍) ഇന്ധന ഔട്ട്ലെറ്റുകള്‍ എന്നിവിടങ്ങളിലാണ് ഫിനോ പോയിന്റ് സംവിധാനം ലഭ്യമാകുക.അടുത്തുള്ള ഫിനോ പോയിന്റ് കണ്ടെത്താന്‍ ആളുകള്‍ക്ക് https://fino.latlong.in/ എന്ന ലിങ്ക്ക്ലിക്ക് ചെയ്യുകയോ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുകയോ ചെയ്താല്‍ മതി.

‘ഏത് സമയത്തും ബാങ്കിംഗ് സേവനം ലഭ്യമാകുക എന്നതാണ് കാലഘട്ടത്തിന്റെ ആവശ്യം’എന്ന് ഫിനോ പേയ്മെന്റ് ബാങ്ക് സിഎസ്ഒ ശൈലേഷ് പാണ്ഡേ അഭിപ്രായപ്പെട്ടു.സഞ്ചാര നിയന്ത്രണങ്ങളുള്ള കോവിഡ് കാലത്ത് ആളുകള്‍ക്ക് സൗകര്യപ്രദമായ സമയത്ത് ബാങ്കിംഗ് ഇടപാടുകള്‍ നടത്തുന്നതിന് ബാങ്കിംഗ് സമയത്തിന് ശേഷവും ഫിനോയുടെസേവനം സമീപത്തുള്ള കേന്ദ്രങ്ങള്‍ വഴി ലഭ്യമാണ്. ഗുണഭോക്താക്കള്‍ക്ക് ഏത് സമയത്തും ബാങ്കില്‍ പോകാതെ തന്നെ പണം എടുക്കാനോ കുടുംബാംഗങ്ങള്‍ക്ക് പണം അയക്കാനോ ഉള്ള ഡോര്‍സ്റ്റെപ്പ് സേവനവും ലഭ്യമാണ്.

അര്‍ഹരായ കര്‍ഷകകുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ ലഭിക്കുന്ന പദ്ധതിയാണ് പി എം കിസാന്‍ യോജന. ഇത് രണ്ടായിരം രൂപ വീതം മൂന്ന് ഗഡുക്കളായാണ് നല്‍കുക. നാല് മാസം വരുന്ന മൂന്ന് പാദങ്ങളിലായാണ് ഈ വിഹിതം നല്‍കുക. 2021-22 സാമ്പത്തിക വര്‍ഷത്തെ ആദ്യ ഗഡുവാണ് മെയ് 14 ന് അനുവദിച്ചത്.

സാമൂഹിക സുരക്ഷാ പെന്‍ഷന്‍,പി എം ജെ ഡി വൈ,പി എം കിസാന്‍ യോജന തുടങ്ങിയ പദ്ധതികളിലെ തുകകള്‍ ഫിനോ ബാങ്കിംഗ് പോയിന്റ് മുഖേന ഡിബിടി ഗുണഭോക്താക്കള്‍ക്ക് ലഭ്യമാണ്. പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാനും ഡെബിറ്റ് കാര്‍ഡുകള്‍ നേടാനും നിക്ഷേപം നടത്താനും പണ കൈമാറ്റ ഇടപാടുകള്‍ നടത്താനും സേവന (യൂട്ടിലിറ്റി) ബില്ലുകള്‍ അടയ്ക്കാനും വായ്പ ഗഡുക്കള്‍ (ഇഎംഐ) അടയ്ക്കാനും ഇതിലൂടെ കഴിയും. ആരോഗ്യ,ലൈഫ്,മോട്ടോര്‍ ഇന്‍ഷുറന്‍സ് സേവനങ്ങളും ലഭ്യമാണ്.