കേരളമാകെ വ്യാപിക്കാന്‍ ഒരുങ്ങി ഫിനോ പേമെന്റ്‌സ് ബാങ്ക്

Posted on: March 9, 2020

കൊച്ചി: പ്രമുഖ ധനകാര്യ സ്ഥാപനമായ ഫിനോ പേമെന്റ്‌സ് ബാങ്ക് (എഫ്.പി.ബി)
കേരളമൊട്ടാകെ സാന്നിധ്യമറിയിക്കുക എന്ന ലക്ഷ്യത്തോടെ ഗലി ഗലി ഫിനോ എന്ന പ്രചരണപരിപാടിക്ക്് തുടക്കം കുറിച്ചു. സംസ്ഥാനത്തെ പതിനാല് ജില്ലകളിലെയും ഗ്രാമപ്രദേശങ്ങളിലേയ്ക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് എഫ്.പി.ബി.യുടെ പദ്ധതി.സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റിയുടെ മാര്‍ച്ച് 2019 വരെയുള്ള കണക്കനുസരിച്ച് പൊതു, സ്വകാര്യ, തദ്ദേശീയ, സഹകരണ മേഖലകളില്‍ നിന്നായി കേരളത്തിലെ ആകെ ബാങ്കുകള്‍ 7421 എണ്ണമാണ്.
ഇതില്‍ 6.5 ശതമാനം ബാങ്ക് ശാഖകള്‍ മാത്രമാണ് ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇടത്തരം പട്ടണങ്ങളിലാണ് 62.4 ശതമാനം ശാഖകളും. വലിയ നഗരങ്ങളില്‍ 31.5 ശതമാനവുമാണ്. ഈ വസ്തുതയാണ്ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കാന്‍ ഫിനോ പേമെന്റ്‌സ്് ബാങ്കിന്
പ്രചോദനമായത്.

ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ശാഖയില്ലാത്ത സ്ഥലങ്ങളിലും ഫിനോ ബാങ്ക്  സാന്നിധ്യമറിയിക്കും.കച്ചവടക്കാര്‍,മൊബൈല്‍ റിപ്പയര്‍ ഷോപ്പുകള്‍ എന്നിവയില്‍ മൈക്രോ എ.ടി.എം സംവിധാനം ഏര്‍പ്പെടുത്തിയാണ് ഇത് സാധ്യമാക്കുന്നത്. ഫിനോയുമായുള്ള ബാങ്ക് ഇടപാടുകള്‍ ഇതിലൂടെ നടത്താം. നിലവില്‍ കേരളത്തിലെ 700 ലേറെ വ്യാപാരികളും ഏകദേശം 200 ഭാരത് പെട്രോളിയം പെട്രോള്‍ പമ്പുകളും ഫിനോയുടെ ബാങ്കിങ് പോയിന്റുകളായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഫിനോ
പേമെന്റ്‌സ് ബാങ്ക് സെയില്‍സ് – ഡിസ്ട്രിബ്യൂഷന്‍ വിഭാഗം തലവന്‍ ശൈലേഷ് പാണ്ടെ പറഞ്ഞു. അടുത്ത വര്‍ഷം മാര്‍ച്ച് മാസം ആകുമ്പോഴേയ്ക്ക് വ്യാപാരികള്‍ മുഖേനയുള്ള ബാങ്കിങ് ടച്ച് പോയിന്റുകളുടെ എണ്ണം മൂന്നിരട്ടിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത് – പാണ്ടെ പറഞ്ഞു.

സാധാരണ ബാങ്കുകളില്‍ നിന്ന് വ്യത്യസ്തമായി ഓഫീസ് സമയം കണക്കിലെടുക്കാതെ ബാങ്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ മൈക്രോ എടിഎം ഉള്ള വ്യാപാരികള്‍ വഴി ഫിനോയ്ക്ക് കഴിയുമെന്ന് എഫ്.പി.ബി മേഖല തലവന്‍ ബിശ്വജീത് സിന്‍ഹ പറഞ്ഞു. പുതിയ അക്കൗണ്ട് തുറക്കുക, പണം
നിക്ഷേപിക്കുക, പിന്‍വലിക്കുക, മറ്റ് അക്കൗണ്ടുകളിലേയ്ക്ക് പണം അയയ്ക്കുക, വിവിധ ബില്ലുകള്‍ അടയ്ക്കുക എന്നിവയെല്ലാം ഈ ബാങ്കിങ് പോയിന്റുകള്‍ വഴി സാധിക്കും. ഫിനോയുടെ ബി പേ എന്ന മൊബൈല്‍ ബാങ്കിങ് അപ്ലിക്കേഷനിലൂടെ ഉപഭോക്താവിന് ആവശ്യമായ സഹായങ്ങളും ലഭിക്കും- സിന്‍ഹ പറഞ്ഞു.

നിലവില്‍ എറണാകുളം, മലപ്പുറം, ഇടുക്കി, തൃശൂര്‍, കൊല്ലം, കോഴിക്കോട് എന്നീ ജില്ലകളില്‍ വിപുലമായി എഫ്.പി.ബി സാന്നിധ്യമറിയിച്ചിട്ടുണ്ട്. അവശേഷിക്കുന്ന ജില്ലകളിലേയ്ക്കും കൂടി അതിവേഗം സേവനം വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഫിനോ.

ഫിനോ ബാങ്ക് മര്‍ച്ചന്റ് പോയിന്റ് ആയി മാറാന്‍ താല്‍പ്പര്യമുള്ള വ്യാപാരികള്‍ [email protected] എന്ന ഇമെയിലില്‍ ബന്ധപ്പെടുക. അല്ലെങ്കില്‍ 89555 59984 എന്ന മൊബൈല്‍ നമ്പരില്‍ മിസ്ഡ് കാള്‍ ചെയ്യുക.