ഫിനോ പേയ്മെന്റ്‌സ് ബാങ്ക് നിക്ഷേപ പരിധി രണ്ട് ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചത് നിലവില്‍ വന്നു

Posted on: May 10, 2021

മുംബൈ : ആര്‍ ബി ഐയുടെ പുതുക്കിയ മാനദണ്ഡപ്രകാരം ഫിനോ പേയ്മെന്റ്‌സ് ബാങ്ക് ഉപഭോക്താക്കളുടെ സേവിംഗ്‌സ് അക്കൗണ്ടില്‍ (ദ് എന്‍ഡ് ഓഫ് ദ ഡേ അക്കൗണ്ട്) പരമാവധി സൂക്ഷിക്കാവുന്ന തുകയുടെ പരിധി രണ്ട് ലക്ഷം ആയി വര്‍ദ്ധിപ്പിച്ചു. 2020 സാമ്പത്തികവര്‍ഷത്തിലെ നാലാം ക്വാര്‍ട്ടറില്‍ ലാഭത്തിലായി ബാങ്ക് 2021 മെയ് ഒന്ന് മുതല്‍ പരിധി വര്‍ദ്ധന നടപ്പാക്കി.

റിസര്‍വ് ബാങ്ക് 2014ല്‍ പുറപ്പെടുവിച്ച പേയ്മെന്റ്‌സ് ബാങ്ക് മാര്‍ഗനിര്‍ദ്ദേശ പ്രകാരം നിക്ഷേപ പരിധി ഒരു ലക്ഷം രൂപയായിരുന്നു. 2021 ഏപ്രില്‍ ഏഴിന്ആര്‍ബിഐയില്‍ നിന്നുള്ള വിജ്ഞാപനത്തില്‍ പ്രകാരം അത് ഉയര്‍ത്തി. ”പേയ്മെന്റ്‌സ് ബാങ്കുകളുടെ പ്രവര്‍ത്തനം അവലോകനം ചെയ്യുകയും സാമ്പത്തിക ഉള്‍ക്കൊള്ളലിനുള്ള അവരുടെ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വ്യക്തിഗതി ഉപഭോക്താക്കള്‍ക്കായുള്ള സേവിംഗ് ബാങ്ക് ബാലന്‍സിന്റെ (ദ് എന്‍ഡ് ഓഫ് ദ് ഡേ ബാലന്‍സ്) പരമാവധി പരിധി ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷം രൂപയായി ഉയര്‍ത്താന്‍ തീരുമാനിച്ചു.”

ഉപഭോക്താക്കള്‍ക്ക്അവര്‍ക്ക് അടുത്തുള്ള ഫിനോബാങ്കിംഗ്‌പോയിന്റില്‍ പണം നിക്ഷേപിക്കാനുംപിന്‍വലിക്കാനും പണം കൈമാറ്റ ഇടപാടുകള്‍ നടത്താനും കഴിയും. മഹാമാരിയുടെ സമയത്ത് സൗകര്യപ്രദമായബാങ്കിങ്‌സേവനങ്ങള്‍ ലഭിക്കുന്നതിന്, ഏത് ബാങ്കിലെയുംഉപഭോക്താക്കള്‍ക്ക് https://fino.latlong.in/ എന്ന യു ആര്‍ എല്‍ (url) ക്ലിക്കുചെയ്താല്‍ മതിയാകും. അല്ലെങ്കില്‍ 900889088 <pincode> ലേക്ക് SMS അയയ്ക്കുക അല്ലെങ്കില്‍ ഉപഭോക്താക്കള്‍ക്ക് സമീപമുള്ള ഫിനോപോയിന്റുകള്‍ അറിയാല്‍ ഇവിടെ കൊടുത്തിരിക്കുന്ന ക്യു ആര്‍ (QR)കോഡ് സ്‌കാന്‍ ചെയ്താല്‍ മതിയാകും.

‘റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഞങ്ങളുടെ പ്രക്രിയകളും സംവിധാനങ്ങളും മെയ് ഒന്ന് മുതല്‍ പുതുക്കിയതായി ഫിനോ പേയ്മെന്റ്‌സ് ബാങ്ക് സിഇഒ ആശിഷ് അഹൂജ പറഞ്ഞു, ‘പുതിയ നിക്ഷേപ പരിധി വര്‍ദ്ധിപ്പിച്ചത് പ്രാബല്യത്തില്‍ വന്നതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് അഹൂജ ഇക്കാര്യം വ്യക്തമാക്കിയത്. ‘വര്‍ദ്ധിച്ച നിക്ഷേപ പരിധി ഞങ്ങളുടെ ഉപഭോക്താക്കളെ അവരുടെ അക്കൗണ്ടില്‍ കൂടുതല്‍ പണം സൂക്ഷിക്കാന്‍ അനുവദിക്കുന്നു. കൂടാതെ, നിലവിലുള്ള സ്വീപ്പ് അക്കൗണ്ട് സംവിധാനം ഞങ്ങളുടെ പാര്‍ട്ണര്‍ ബാങ്കില്‍ തുടരുന്നു, അതില്‍ ഉപഭോക്താക്കള്‍ക്ക് രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ ഫണ്ട് സൂക്ഷിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.”

ഫിനോ അക്കൗണ്ടില്‍ രണ്ട് ലക്ഷംരൂപ വരെ, നിലവിലുള്ള സേവിംഗ്‌സ് പലിശ നിരക്ക് ബാധകമാകും. പാര്‍ട്ണര്‍ ബാങ്കായ സൂര്യോദയ സ്മാള്‍ ഫിനാന്‍സ് ബാങ്ക് നിശ്ചയിച്ച പ്രകാരമുള്ള പലിശനിരക്ക് സ്വീപ്പ് അക്കൗണ്ടിലെ നിക്ഷേപങ്ങള്‍ക്ക് (ഫണ്ടുകള്‍ക്ക്) ലഭിക്കും. റിസര്‍വ് ബാങ്കിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ (ഡിഐസിജിസി) കീഴിലാണ് ബാങ്ക് നിക്ഷേപം ഇന്‍ഷുര്‍ ചെയ്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

പരിധി ഉയര്‍ത്തുന്നത് സാമ്പത്തിക ഉള്‍ക്കൊള്ളലിനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു, ഇത് കാരണം കൂടുതല്‍ ആളുകള്‍ ബാങ്കിംഗിന്റെ ഭാഗമാകും. എംഎസ്എംഇകളും ചെറുകിട വ്യാപാരികളും കച്ചവടക്കാരും ഈ ഉദ്യമത്തെ സമയം ലാഭിക്കുന്നതിനും മികച്ച സാമ്പത്തിക ആസൂത്രണത്തിനും ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു,” അഹൂജ കൂട്ടിച്ചേര്‍ത്തു.