ആധാർ ബന്ധിത ഡിജിറ്റൽ സേവംഗ്‌സ് അക്കൗണ്ടുമായി ഫിനോ പേമെന്റ്‌സ് ബാങ്ക്

Posted on: August 20, 2020

മുംബൈ : ഫിനോ പേമെന്റ്‌സ് ബാങ്ക് ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കൾക്കായി ആധാർ ബന്ധിത സീറോ ബാലൻസ് സേവിംഗ്‌സ് അക്കൗണ്ട് അവതരിപ്പിച്ചു. ഡെബിറ്റ് കാർഡ്, പിൻ നമ്പർ, എ.ടി.എം എന്നിവയുടെ സഹായം കൂടാതെ ആധാർ അല്ലെങ്കിൽ വിരൽ അടയാളം ഉപയോഗിച്ച് ബാങ്കിംഗ് സേവനങ്ങൾ നടത്താനാവും. എസ്.എം.എസ് ചാർജ് ഈടാക്കുന്നില്ലെന്നതും മെച്ചമാണ്.

ഫിനോയുടെ ബി പേ എന്ന മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷനിലൂടെ ഉപഭോക്താവിന് വിവിധതരം പണമിടപാടുകൾ നടത്താനും അവസരമുണ്ട്. ജെബികെ സേവംഗ്‌സ് അക്കൗണ്ട് എടുക്കുക അനായാസമാണ്. മൊബൈലിൽ ജെബികെ എന്ന് ടൈപ്പ് ചെയ്ത എസ്എംഎസ് 8506978686 എന്ന നമ്പറിലേയ്ക്ക് അയ്ച്ചാൽ മതി. ബാക്കി നടപടിക്രമങ്ങൾ ഫിനോ ബാങ്ക് പ്രതിനിധികൾ പൂർത്തിയാക്കി തരും. സർക്കാരിൽനിന്നു നേരിട്ടുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റാൻ ജെബികെ സഹായകമാണ്.

ഫിനോ ബാങ്കിങ് പോയിന്റുകൡ വിരലടയാളവും ഒടിപിയും ഉപയോഗിച്ച് പണമിടപാടുകൾ നടത്താം. അല്ലാത്ത സാഹചര്യത്തിൽ ആധാർ കാർഡ് ഉപയോഗപ്പെടുത്തിയാൽ മതിയാകും. ഉപഭോക്താവിന് ഒറ്റ തവണയായി 25,000 രൂപ വരെ നിക്ഷേപം നടത്താം. ഒരു മാസത്തിൽ പത്ത് തവണ വരെ സൗജന്യമായി പണം പിൻവലിക്കാം. അക്കൗണ്ടിലെ തുക നിശ്ചിത പരിധി കടന്നാൽ ഉപഭോക്താവിന്റെ സമ്മതത്തോടെ കൂടിയ പലിശ ലഭിക്കുന്ന നിക്ഷേപ പദ്ധതിയിലേയ്ക്ക് മാറ്റാനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

ഡെബിറ്റ് കാർഡിന്റെ ന്യൂനതകളിൽ നിന്നുള്ള മോചനവും അനായാസവും സുരക്ഷിതവുമായ ബാങ്കിംഗ് സേവനവുമാണ് ജൻ ബചത് ഘത സേവിംഗ്‌സ് അക്കൗണ്ടിന്റെ സവിശേഷതയെന്ന് ഫിനോ പേമെന്റ്‌സ് ബാങ്ക് പ്രൊഡക്ട്‌സ് ആൻഡ് ടെക്‌നോളജി തലവൻ ഭരത് ബാനുശാലി പറഞ്ഞു.