പുതുതലമുറയ്ക്കായി മൈന്‍ ബാങ്കിംഗ് അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്

Posted on: November 6, 2020

കൊച്ചി : എണ്‍പതുകളുടെ അവസാനം മുതലുള്ള പുതുതലമുറ ഉപഭോക്താക്കള്‍ക്കായി ഐസിഐസിഐ ബാങ്ക് ‘ മൈന്‍’ എന്ന പേരില്‍ പുതിയ സമഗ്ര ബാങ്കിംഗ് പദ്ധതിക്കു ആരംഭം കുറിച്ചു.രാജ്യത്തെ ആദ്യത്തെ സമഗ്ര ബാങ്കിംഗ് പദ്ധതിയായ ഐസിഐസിഐ ബാങ്ക് മൈന്‍ തത്സമയം സേവിംഗ്സ് ബാങ്ക് അക്കൗണ്ടിനൊപ്പം പുതിയ തലമുറയ്ക്കാവശ്യമായ എല്ലാ ബാങ്കിംഗ് സൗകര്യങ്ങളും ലഭ്യമാക്കുന്നു. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, തത്സമയ വ്യക്തിഗതവായ്പകള്‍, ഓവര്‍ഡ്രാഫ്റ്റ് തുടങ്ങിയവ ലഭ്യമാക്കുന്ന മൊബൈല്‍ അപ്ലിക്കേഷന്‍ ആണ് ഐസിഐസിഐ ബാങ്ക് മൈന്‍.

” പുതുതലമുറ ഇടപാടുകാര്‍ വളരെ ലളിതമായ, ഡിജിറ്റലായി കൈകാര്യം ചെയ്യാവുന്ന, ഓരോരുത്തര്‍ക്കും യോജിച്ച വിധത്തിലുള്ള ബാങ്കിംഗ് ആഗ്രഹിക്കുന്നവരാണെന്നാണ് ഞങ്ങളുടെ സര്‍വേ വെളിപ്പെടുത്തുന്നത്. ഈ തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് ഞങ്ങള്‍ ‘ഐസിഐസിഐ ബാങ്ക് മൈന്‍’ എന്ന സമഗ്ര ബാങ്കിംഗ് ആപ്ലിക്കേഷന് രൂപം നല്‍കിയിട്ടുള്ളത്.”, ഐസിഐസിഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനൂപ് ബാഗ്ചി പറഞ്ഞു.

മാത്രവുമല്ല, ‘ഐസിഐസിഐ ബാങ്ക് മൈന്‍’ ഉപയോക്താക്കള്‍ക്ക് നിക്ഷേപ മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കുന്നു. ഇതിനായി ഇന്‍വെസ്റ്റ്മെന്റ് പ്ലാറ്റ്ഫോം ആയ സ്‌ക്യുറില്‍ മൈന്‍ ആപ്ലിക്കേഷനില്‍ സംയോജിപ്പിച്ചിട്ടുണ്ട്. ഐ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ നിക്ഷേപം നടത്താനും സാധിക്കുന്നു. പുതുതലമുറ ഇടപാടുകാര്‍ക്ക് അവരുടെ വിവിധ ജീവിതഘട്ടങ്ങള്‍ക്കാവശ്യമായ സമഗ്ര നിര്‍ദ്ദേശങ്ങള്‍ ഒരു സ്ഥലത്തുനിന്നു വാഗ്ദാനം ചെയ്യുന്നുവെന്നതാണ് മൈനിന്റെ പ്രത്യേകത.

ആധാര്‍, പാന്‍കാര്‍ഡ് ഉപയോഗിച്ച് തല്‍ക്ഷണ സേവിംഗ്സ് അക്കൗണ്ട് തുറക്കന്‍ സാധിക്കുന്നു. അപ്പോള്‍തന്നെ അക്കൗണ്ട് നമ്പരും വര്‍ച്വല്‍ ഡെബിറ്റ് കാര്‍ഡും ലഭിക്കുന്നു.തങ്ങളുടെ ചെലവാക്കല്‍ ചരിത്രമുപയോഗിച്ച് എഐ അടിസ്ഥാനമാക്കിയുള്ള വിശകലനത്തിലൂടെ ബജറ്റ് തയാറാക്കാനും ഐമൊബൈല്‍ സഹായിക്കും.

തങ്ങളുടെ ധനകാര്യ ലക്ഷ്യങ്ങള്‍ അനുസരിച്ചുള്ള മാര്‍ഗനിര്‍ദ്ദേശവും ഏറ്റവും ലളിതമായി ഇതു നല്‍കും. ഓരോരുത്തരുടേയും ജീവിതരീതിക്കനുസരിച്ച് ഐസിഐസിഐബാങ്കിന്റെ ഫ്ളെക്സി ക്രെഡിറ്റ് കാര്‍ഡ് ഓരോ മാസവും മൈന്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പുനര്‍ക്രമീകരിക്കാം. തത്സമയം 25 ലക്ഷം രൂപ വരെ വ്യക്തിഗത വായ്പ ഐമൊബൈല്‍ വഴി എടുക്കാന്‍ സാധിക്കും. അത്യാവശ്യം വന്നാല്‍ ഐസിഐസിഐ മൈന്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഇന്‍സ്റ്റന്റ് ഫ്ളെക്സി കാഷ് സൗകര്യം ഉപയോഗിച്ച് ഓവര്‍ഡ്രാഫ്റ്റ് എടുക്കുവാനും സൗകര്യമുണ്ട്.

 

TAGS: ICICI BANK |