ബാങ്ക് നിക്ഷേപത്തിന് അഞ്ചുലക്ഷം രൂപയുടെ ഇൻഷൂറൻസ് പ്രാബല്യത്തിൽ

Posted on: February 5, 2020

ന്യൂഡൽഹി : ബാങ്ക് നിക്ഷേപങ്ങളുടെ ഇൻഷൂറൻസ് പരിരക്ഷ ഒരു ലക്ഷത്തിൽ നിന്ന് അഞ്ചുലക്ഷമായി വർധിപ്പിച്ചത് പ്രാബല്യത്തിൽ വന്നതായി റിസർവ് ബാങ്ക് അറിയിച്ചു. ആർ. ബി. ഐ. അനുബന്ധ സ്ഥാപനമായ ഡിപ്പോസിറ്റ് ഇൻഷുറൻസ് ആന്റ് ക്രെഡിറ്റ് ഗാരന്റി കോർപ്പറേഷൻ ആണ് പരിരക്ഷ നൽകുന്നത്.

ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമലാ സീതാരാമൻ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഇതിന് അനുമതി നൽകിയതായി ധനകാര്യസെക്രട്ടറി രാജീവ് കുമാർ അറിയിച്ചു. പരിരക്ഷ ഉയർത്തുന്നതോടെ നൂറുരൂപയ്ക്ക് പത്തു പൈസ എന്നതിനു പകരം 12 പൈസ നിരക്കിൽ ബാങ്കുകൾ പ്രീമിയം അടയ്ക്കണം.