ആന്ധ്രാ ബാങ്ക് സ്ഥാപകദിനാഘോഷം

Posted on: November 26, 2014

Andhra-Bank-Founders-Day-Biആന്ധ്രാ ബാങ്ക് സ്ഥാപന ദിനാഘോഷങ്ങളുടെ ഭാഗമായി എല്ലാ ശാഖകളിലും നവംബർ 28 വരെ കസ്റ്റമർ മീറ്റുകൾ സംഘടിപ്പിക്കും. രക്തദാന ക്യാമ്പുകൾ, സമൂഹത്തിന്റെ താഴേക്കിടയിലുള്ളവർക്കുള്ള സഹായങ്ങൾ തുടങ്ങി നിരവധി പരിപാടികളും നടപ്പാക്കിവരുന്നു. എറണാകുളത്തെ ഗവ യു.പി. സ്‌കൂളിൽ കംപ്യൂട്ടർ ലാബ് സ്‌പോൺസർ ചെയ്തു. പി.ടിഎ പ്രസിഡന്റ് ഷിബു ചാക്കോയുടെ സാന്നിധ്യത്തിൽ ഹെഡ്മിസ്ട്രസ് ജെസി ഏബ്രഹാം ലാബിനുള്ള സ്‌പോൺസർഷിപ്പ് സ്വീകരിച്ചു.

വളർച്ചയുടെ ഭാഗമായി എറണാകുളം ജില്ലയിൽ ആറും കേരളത്തിലെ മറ്റു ജില്ലകളിൽ പത്തും പുതിയ ശാഖകൾ ആരംഭിക്കും. നടപ്പുവർഷം കേരളത്തിലെ ശാഖകളുടെ എണ്ണം 42 ആയി ഉയരും.

TAGS: Andhra Bank |