യൂണിയന്‍ ബാങ്ക് ശതാബ്ദി ആഘോഷിച്ചു

Posted on: November 12, 2019

കൊച്ചി : കൊച്ചി : യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എറണാകുളം റീജണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ശതാബ്ദി ആഘോഷിച്ചു.  യൂണിയന്‍ ബാങ്കിന്റെ ആദ്യശാഖ 1919 നവംബര്‍ 11-ന് മുംബെയില്‍ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്.

എറണാകുളം ജില്ലയുടെ ലീഡ് ബാങ്കായ യൂണിയന്‍ ബാങ്കിന് റീജണൽ ഓഫീസിന് പുറമേ ജില്ലയില്‍ 72 ശാഖകള്‍, മുവാറ്റുപുഴയ്ക്കടുത്ത് നെല്ലാടില്‍ നബാര്‍ഡുമായി ചേര്‍ന്ന് പൊതുജനങ്ങള്‍ക്കായി തൊഴില്‍ പരിശീലന കേന്ദ്രം, ആലുവയില്‍ സ്റ്റാഫ് ട്രെയ്നിംഗ് സെന്റര്‍, പതിനായിരം കോടിയില്‍പരം രൂപയുടെ ബിസിനസുമാണുള്ളത്.

റീജണിന്റെ ആഭിമുഖ്യത്തിലുള്ള ശതാബ്ദി ആഘോഷങ്ങള്‍ക്ക് റീജണൽ മേധാവി എ കൃഷ്ണ സ്വാമി, ഉപമേധാവി ആനി ഡയസ് എന്നിവര്‍ നേതൃത്വം നല്‍കി. രാജേന്ദ്ര മൈതാനില്‍ നിന്നും ബാങ്കിന്റെ എംജി റോഡിലെ റീജണല്‍ ഓഫീസിലേയ്ക്ക് പ്രഭാത ഭേരി എന്ന പേരില്‍ ജീവനക്കാരുടെ വാക്കത്തോണും സംഘടിപ്പിച്ചു.

TAGS: Union Bank |