ഓപ്പണ്‍ ബാങ്കിംഗ് പ്ലാറ്റ്‌ഫോമുമായി ഡിസിബി ബാങ്ക്

Posted on: February 28, 2019

മുംബൈ : ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഡിസിബി ബാങ്ക് പുതിയ ഓപ്പണ്‍ ബാങ്കിംഗ് പ്ലാറ്റ്‌ഫോം പുറത്തിറക്കി. ഇരുപതോളം സ്റ്റാര്‍ട്ടപ്പുകള്‍, ഫിന്‍ടെക്കുകള്‍, വ്യാപാരികള്‍, സംരംഭങ്ങള്‍ എന്നിവ ഓപ്പണ്‍ ബാങ്കിംഗ് പ്ലാറ്റ്‌ഫോമുമായി സഹകരിക്കുന്നുണ്ട്. പുതിയ തലമുറയിലുള്ള ഉപഭോക്താക്കള്‍ക്കുള്ള നവീനമായ സേവനങ്ങള്‍ക്കൊപ്പം നിലവിലെ ബാങ്കിംഗ് സാങ്കേതിക വിദ്യകള്‍ പരിഷ്‌കരിക്കുന്നതിനും ഓപ്പണ്‍ ബാങ്കിംഗ് പ്ലാറ്റ്‌ഫോം സഹായിക്കും.

ഫിന്‍ടെക്, സ്റ്റാര്‍ട്ടപ്പ് എകോസിസ്റ്റങ്ങളുമായി സഹകരിക്കുന്നതിനായി ആഗോള തലത്തിലുള്ള ഇന്നോവേഷന്‍ പദ്ധതിയായ ഡിസിബി ബാങ്ക് ഇന്നോവേഷന്‍ കാര്‍ണിവല്‍ നടപ്പാക്കുന്നുണ്ട്. ഓപ്പണ്‍ ബാങ്കിംഗ് പ്ലാറ്റ്‌ഫോം ഈ എകോസിസ്റ്റം ശക്തമാക്കുന്നതിന് സഹായിക്കുന്നു.ഫിന്‍ടെക്, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുമായി സഹകരിച്ച് ഓപ്പണ്‍ ബാങ്കിംഗ് പ്ലാറ്റ്‌ഫോം പുറത്തിറക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഡിസിബി ബാങ്ക് എംഡിയും സിഇഒയുമായ മുരളി നടരാജന്‍ പറഞ്ഞു.

TAGS: DCB Bank |