കേരള ഗ്രാമീൺ ബാങ്ക് നോർത്ത് പറവൂർ ശാഖ പുതിയ കെട്ടിടത്തിൽ

Posted on: January 16, 2019

 

കേരള ഗ്രാമീൺ ബാങ്ക് നോർത്ത് പറവൂർ ശാഖ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം പറവൂർ മുനിസിപ്പൽ ചെയർമാൻ രമേഷ് ഡി കുറുപ്പ് നിർവഹിക്കുന്നു. ബാങ്ക് ചെയർമാൻ നാഗേഷ് ജി വൈദ്യ, ജനറൽ മാനേജർ പി.ജയചന്ദ്രൻ, റീജണൽ മാനേജർ സി.സതീഷ്, കൗൺസിലർമാരായ നന്ദിനി, ജലജ രവീന്ദ്രൻ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് കെ.ടി. ജോണി, ശാഖാ മാനേജർ സ്വപ്‌ന എന്നിവർ സമീപം.

കൊച്ചി : കേരള ഗ്രാമീൺ ബാങ്കിന്റെ പറവൂർ ശാഖ തെക്കേ നാലുവഴിക്കടുത്തുള്ള പഴങ്ങാട്ടുപാടം ഫസ്റ്റ് സർക്കിൾ ബിൽഡിംഗിലേയ്ക്ക് മാറ്റി സ്ഥാപിച്ചു. നവീകരിച്ച ശാഖയുടെ ഉദ്ഘാടനം പറവൂർ മുനിസിപ്പൽ ചെയർമാൻ രമേഷ് ഡി കുറുപ്പ് നിർവഹിച്ചു.

കൗൺസിലർമാരായ നന്ദിനി, ജലജ രവീന്ദ്രൻ, ബാങ്ക് ചെയർമാൻ നാഗേഷ് ജി വൈദ്യ, ജനറൽ മാനേജർ പി.ജയചന്ദ്രൻ, റീജണൽ മാനേജർ സി. സതീഷ്,മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് കെ.ടി. ജോണി, ശാഖാ മാനേജർ സ്വപ്‌ന എന്നിവർ പ്രസംഗിച്ചു.