May 2024
ഇന്‍സ്റ്റന്റ് ക്രെഡിറ്റ് കാര്‍ഡുമായി ആക്സിസ് ബാങ്ക്
Posted on: September 18, 2018
കൊച്ചി : ആക്സിസ് ബാങ്ക് പ്രീ അപ്രൂവ്ഡ് ഉപഭോക്താക്കള്‍ക്കായി ഇന്‍സ്റ്റന്റ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. ആക്സിസ് പേ മൊബൈല്‍ ആപ്പ് വഴി വെര്ച്ച്വലായ ക്രെഡിറ്റ് കാര്‍ഡ് വാങ്ങാം. ഓതന്റിക്കേഷന് ശേഷം മിനിറ്റുകള്‍ക്കുള്ളില്‍ സേവനം ലഭിക്കും.
എഴുപതു ശതമാനം ഇ കോമേഴ്സ് ഇടപാടുകളും മൊബൈല്‍ വഴിയാണ് നടക്കുന്നത്. ഡിജിറ്റലായുള്ള ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഏറെ ഗുണകരമായിരിക്കും. ഉടനടി സേവനങ്ങള്‍ വേണ്ടവര്‍ക്ക് അത് എത്തിക്കാനും ഇതിലൂടെ സാധിക്കുമെന്ന് ആക്സിസ് ബാങ്ക് എക്സിക്യുട്ടീവ് വൈസ് പ്രസിഡണ്ട് & ഹെഡ് സഞ്ജീവ് മൊഗേ പറഞ്ഞു.
ആക്സിസ് പേ വഴി ഇന്‍സ്റ്റന്റ് ക്രെഡിറ്റ് കാര്‍ഡിന് അര്‍ഹതയുണ്ടോ എന്ന് പരിശോധിക്കാം. അതിന് ശേഷം അടിസ്ഥാന വിവരങ്ങള്‍ നല്‍കുക. നിബന്ധനകള്‍ പരിശോധിച്ച ശേഷം ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുക. ഓതന്റികേഷന്‍ ശേഷം മിനിറ്റുകള്‍ക്കുള്ളില്‍ വെര്‍ച്ച്വല്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കും. അതിന് ശേഷം ക്രെഡിറ്റ് കാര്‍ഡ് കൊറിയറായി അയക്കുകയും ചെയ്യും. പ്രത്യേക ഓഫറിന്റെ ഭാഗമായി പ്രത്യേക ഫീസുകളൊന്നും തന്നെ ഈടാക്കില്ല.
TAGS: Axis Bank | Axis Bank Instant Credit Cards |