ഫെഡ്‌മൊബൈൽ ഇടപാടുകാർക്ക് ക്യാഷ് ബാക്ക് ഓഫർ

Posted on: April 28, 2016

Federal-Bank-Logo-new-big

കൊച്ചി : ഫെഡ്‌മൊബൈൽ ഇടപാടുകാർക്ക് ഫെഡറൽ ബാങ്ക് 200 രൂപയുടെക്യാഷ് ബാക്ക് ഓഫർ പ്രഖ്യാപിച്ചു. രാവിലെ എട്ടു മുതൽ രാത്രി പത്തുവരെയുള്ള സമയത്ത് ഓരോ മണിക്കൂറിലും ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനായ ഫെഡ്‌മൊബൈൽ ഉപയോഗിച്ച് ഏറ്റവും അധികം രൂപയ്ക്ക് ഇടപാട് നടത്തുന്ന അഞ്ചുപേർക്ക് വീതമാണ് 200 രൂപ തിരികെ ലഭിക്കുക.

തുകകൈമാറ്റം, മൊബൈൽ റീച്ചാർജ്, ബില്ലുകൾ അടയ്ക്കൽ തുടങ്ങി ഫെഡ്‌മൊബൈൽ വഴിയുള്ള ഏത് ഇടപാടിനും ഈ ആനുകൂല്യം ലഭിക്കും. ഏപ്രിൽ 30 വരെയുള്ള ഓഫറിലൂടെ ദിവസവും 70 പേരെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നതെന്ന് ഫെഡറൽ ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിംഗ് മേധാവി ബാബു. കെ.എ. പറഞ്ഞു.