ആന്ധ്രാബാങ്ക് തൃശൂർ ശാഖ പുതിയ ബിൽഡിംഗിൽ

Posted on: May 27, 2015

 

Andhra-bankTrissurl-Branch-

ആന്ധ്രാബാങ്ക് തൃശൂർ കോട്ടപ്പുറം ലൗഡെയ്ൽ അപ്പാർട്ടുമെന്റിൽ ആരംഭിച്ച ബ്രാഞ്ചിന്റെ ഉദ്ഘാടനം കല്യാൺ സിൽക്ക്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ നിർവഹിക്കുന്നു. ആന്ധ്രാ ബാങ്ക് സോണൽ കുര്യാക്കോസ് ജേക്കബ്, ബ്രാഞ്ച് മാനേജർ ശ്രീജിത്ത് കെ. ദാമോദർ തുടങ്ങിയവർ സമീപം.

തൃശൂർ: ആന്ധ്രാ ബാങ്ക് കൊച്ചി സോണിന്റെ കീഴിലുള്ള തൃശൂർ ബ്രാഞ്ച് പുതിയ ബിൽഡിംഗിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. തൃശൂർ കോട്ടപ്പുറം ലൗഡെയ്ൽ അപ്പാർട്ടുമെന്റിൽ ബ്രാഞ്ചിന്റെ ഉദ്ഘാടനം കല്യാൺ സിൽക്ക്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ നിർവഹിച്ചു.

സോണൽ മാനേജർ കുര്യാക്കോസ് ജേക്കബ് അധ്യക്ഷതവഹിച്ചു. ബ്രാഞ്ച് മാനേജർ ശ്രീജിത്ത് കെ. ദാമോദർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.