50 ദമ്പതികള്‍ക്ക് വിയറ്റ്‌ജെറ്റ് സൗജന്യ യാത്ര ഒരുക്കുന്നു

Posted on: January 11, 2024

മുംബൈ : ഇന്ത്യയില്‍ നിന്നുള്ള 50 ദമ്പതികള്‍ക്ക് വിയറ്റ്‌നാമിലേക്ക് സൗജന്യമായി യാത്ര ചെയ്യാനവസരമൊരുങ്ങുന്നു. ‘ലൗ കണക്ഷന്‍ 2024 ‘ എന്ന പേരില്‍ വിയറ്റ്‌ജെറ്റ് വിഭാവനം ചെയ്തിട്ടുള്ള ഈ പ്രമോഷന്‍പ്രോഗ്രാം പ്രകാരം ദമ്പതികള്‍ ചെയ്യേണ്ടത് അവരുടെ പ്രേമ കഥകളും യാത്രാ മുന്‍ഗണനകളും സംബന്ധിച്ച ഒരു കുറിപ്പ് തയ്യാറാക്കിloveconnection.vietgetair.comഎന്ന സൈറ്റിലേക്ക്
അയക്കുകയാണ്. ഇതില്‍ മികച്ച 50 കഥകളുടെ ഉടമകളായ ദമ്പതികള്‍ക്കാണ് വിയറ്റ്‌നാമില്‍ വിയറ്റ്‌ജെറ്റിന് സര്‍വീസുള്ള കേന്ദ്രങ്ങളിലേക്ക് സൗജന്യ യാത്ര അനുവദിക്കുക.

കൂടാതെ ഗുജറാത്ത് ആഗോള ബിസിനസ് ഉച്ചകോടിയില്‍ വിയറ്റ്‌ജെറ്റ് പങ്കെടുക്കുന്നത് പ്രമാണിച്ച് വിയറ്റ്‌നാം യാത്രയ്ക്കുള്ള കുറഞ്ഞ ടിക്കറ്റ് നിരക്ക് 5,555 രൂപയാക്കി കുറച്ചിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ കേന്ദ്രങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ഈ ആനുകൂല്യം ലഭ്യമാണ്. ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് മാത്രമാണ് ഈ നിരക്ക്. ഈ ഓഫര്‍ അനിശ്ചിതമായിനീണ്ടുപോകില്ല.

ബിസിനസ് ക്ലാസ്, സ്‌കൈബോസ് ടിക്കറ്റുകള്‍ക്ക് 20 ശതമാനം ഡിസ്‌കൗണ്ടും അനുവദിക്കുന്നു. ഇതിനായി ഈ മാസം 16-നകം ‘ SBBUIN ‘ എന്ന കോഡുപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യണം. ഈ ടിക്കറ്റ് 2024 ജനുവരി 10 മുതല്‍ 2024 ജൂണ്‍ 31 വരെയുള്ള ദിവസങ്ങളിലെ യാത്രയ്ക്ക് ഉപയോഗിക്കാവുന്നതാണ്.
ഇന്ത്യയില്‍ നിന്ന് കൊച്ചി, മുംബൈ, അഹമ്മദാബാദ്, ന്യൂഡെല്‍ഹി, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ നിന്നായി ആഴ്ചയില്‍ 35 സര്‍വീസുകളാണ് വിയറ്റ്‌നാമിലേക്കും തിരിച്ചും വിയറ്റ് ജെറ്റ് നടത്തുന്നത്.

 

TAGS: VIET JET |