വിയറ്റ്‌ജെറ്റിന് മികച്ച വളര്‍ച്ച

Posted on: February 5, 2024

മുംബൈ : വിയറ്റ്‌ജെറ്റ് ജോയിന്റ് സ്റ്റോക്ക് കമ്പനി 2023 കലണ്ടര്‍ വര്‍ഷം റെ ക്കോഡ് വളര്‍ച്ച കൈവരിച്ചു. വിയറ്റ്‌ജെറ്റിന്റെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം മുന്‍ വര്‍ഷത്തേക്കാള്‍ 62 ശതമാനം വര്‍ധിച്ച് 218 കോടി ഡോളറായി. മൊത്ത ലാഭം 2.85 കോടി ഡോളറും നികുതിക്ക് ശേഷമുള്ള ലാഭം 1.4 കോടി ഡോളറുമാണ്. ചരക്ക് ഗതാഗതത്തില്‍ നിന്നുള്ള വരുമാനം 46 ശതമാനം വര്‍ധിച്ച് 77.30 കോടി ഡോളറായി. ഇത് വ്യോമ ഗതാഗതത്തില്‍ നിന്നുള്ള മൊത്തം വരുമാനത്തിന്റെ 46 ശതമാനം വരും.

2023 ഡിസംബര്‍ 31 വരെയുള്ള കണക്ക് പ്രകാരം വിയറ്റ് ജെറ്റിന്റെ മൊത്ത ആസ്തി 346 കോടി ഡോളറാണ്. വിയറ്റ്‌നാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എയര്‍ലൈനുകളില്‍ ഏറ്റവും മികച്ച ക്രെഡിറ്റ് റേറ്റിങ് വിയറ്റ്‌ജെറ്റിന്റേതാണ്.

കഴിഞ്ഞ വര്‍ഷം വിയറ്റ് ജെറ്റില്‍ യാത്ര ചെയ്തവരുടെ എണ്ണം 2.53 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 183 ശതമാനം കൂടുതലാണ്. 133,000 സര്‍വീസുകള്‍ നടത്തി. കഴിഞ്ഞ വര്‍ഷം 33 കേന്ദ്രങ്ങളിലേക്ക് പുതുതായി സര്‍വീസാരംഭിച്ചു. മൊത്തം 125 റൂട്ടുകളില്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നു. ഇതില്‍ 45 എണ്ണം ആഭ്യന്തര സര്‍വീസുകളും 80 എണ്ണം രാജ്യാന്തര സര്‍വീസുകളുമാണ്.

വിയറ്റ്‌നാമില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്ന എയര്‍ലൈന്‍ വിയറ്റ്‌ജെറ്റാണ്. കൊച്ചി, അഹമ്മദാബാദ്, ഡല്‍ഹി, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കും തിരിച്ചും വിയറ്റ്‌ജെറ്റ് ആഴ്ചയില്‍ 35 സര്‍വീസുകള്‍ നടത്തുന്നു. ആസ്‌ത്രേലിയയിലെ 5 വന്‍ നഗരങ്ങളെ വിയറ്റ്‌നാമുമായി ബന്ധിപ്പിക്കുന്ന ആദ്യ എയര്‍ലൈനാണ് വിയറ്റ് ജെറ്റ്. സിഡ്‌നി, മെല്‍ബണ്‍, പെര്‍ത്, അഡലെയ്ഡ്, ബ്രിസ്‌ബെയിന്‍ എന്നിവിടങ്ങളിലേക്കാണ് വിയറ്റ്‌ജെറ്റ് സര്‍വീസ് നടത്തുന്നത്.

TAGS: VIET JET |