സിയാലിന് പുതിയ ലോഗോ

Posted on: November 18, 2014

Cial-new-logo-launch-big

കൊച്ചി രാജ്യാന്തര വിമാനക്കമ്പനിയുടെ (സിയാൽ) പുതിയ ലോഗോ പ്രകാശനം ചെയ്തു. എയർപോർട്ട് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ മന്ത്രി കെ. ബാബു ലോഗോ പ്രകാശനം ചെയ്തു.

സിയാൽ മാനേജിംഗ് ഡയറക്ടർ വി. ജെ. കുര്യൻ, ഡയറക്ടർമാരായ സി. വി. ജേക്കബ്, ഇ.എം. ബാബു, എയർപോർട്ട് ഡയറക്ടർ എ. സി. കെ. നായർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ എ. എം. ഷബീർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Cial-new-Logo-bigകേരളത്തിന്റെ പ്രകൃതിയും വ്യോമയാനരംഗത്തെ സിയാലിന്റെ കുതിപ്പും പ്രതിഫലിക്കുന്നതാണ് പുതിയ ലോഗോ. ബംഗലുരുവിലെ ഇഡിയംസ് ഡിസൈൻസാണ് ലോഗോ തയാറാക്കിയത്.