ഗോ എയറിന് പ്രൈഡ് ഓഫ് ദി നേഷന്‍ പുരസ്‌കാരം

Posted on: September 28, 2019

കൊച്ചി: ഇന്ത്യന്‍ വ്യോമയാന വിഭാഗത്തില്‍ 2019ലെ ഏറ്റവും മികച്ച ബ്രാന്‍ഡിന് നല്‍കുന്ന പ്രൈഡ് ഓഫ് ദി നേഷന്‍ പുരസ്‌കാരം ഗോ എയര്‍ കരസ്ഥമാക്കി. അന്താരാഷ്ട്ര ബിസിനസ്സ് മാസികയും യുആര്‍എസ് മീഡിയ കണ്‍സള്‍ട്ടിംഗുമായ ഏഷ്യാവണ്‍ ആണ് പുരസ്‌കാരം സമ്മാനിച്ചത്.

വ്യോമയാന വിഭാഗത്തില്‍ വിവിധ പരാമീറ്ററുകളില്‍ ഗോ എയറിന് മറ്റ് എയര്‍ലൈനുകളെ അപേക്ഷിച്ച് ഉയര്‍ന്ന സ്‌കോറാണ് ലഭിച്ചതെന്ന് അവാര്‍ഡ് പ്രൊസസ് അഡൈ്വസര്‍ ഡിലൈറ്റ് ടൂശ്ച് ടൊമാറ്റ്സു വിലയിരുത്തി.

‘അവാര്‍ഡുകളുടെ മഴയാണ് ഗോ എയറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസം ‘മോസ്റ്റ് ട്രസ്റ്റഡ് ബ്രാന്‍ഡ്’ അവാര്‍ഡ് ഗോ എയറിന് ലഭിച്ചു, ഇപ്പോള്‍ വ്യോമയാന വിഭാഗത്തില്‍ ‘ഇന്ത്യയുടെ ഏറ്റവും മികച്ച ബ്രാന്‍ഡ് 2018-19 – പ്രൈഡ് ഓഫ് നേഷന്‍ പുരസ്‌കാരവും. യാത്രക്കാര്‍ക്ക് ഉള്‍കൊള്ളളാവുന്നതും ഗുണനിലവാരമുള്ളതും സമയ കാര്യക്ഷമവുമായ സേവനങ്ങള്‍ നല്‍കുന്നതിന് ഈ അവാര്‍ഡുകള്‍ ഞങ്ങളെ പ്രതിജ്ഞാബദ്ധരാക്കുന്നു.’ ഗോ എയര്‍ മാനേജിങ് ഡയറക്ടര്‍ ജേ വാഡിയ പറഞ്ഞു.

ഏഷ്യന്‍ ബിസിനസ് ആന്‍ഡ് സോഷ്യല്‍ ഇന്‍വെസ്റ്റര്‍ ഫോറത്തിന്റെ സമ്മേളനത്തില്‍ വെച്ചാണ് പുരസ്‌ക്കാരം സമര്‍പ്പിച്ചത്. യുഎസ്എ, യുഎഇ, സിംഗപ്പൂര്‍, മലേഷ്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രധാന നേതാക്കള്‍ ഏഷ്യന്‍ ബിസിനസ് ആന്‍ഡ് സോഷ്യല്‍ ഇന്‍വെസ്റ്റര്‍ ഫോറം 2019ന്റെ 12-ാം പതിപ്പില്‍ ഭാഗമായിരുന്നു. ഇന്ത്യയിലും ഏഷ്യന്‍ മേഖലയിലും സാമ്പത്തിക സഹകരണത്തിനും ഉയര്‍ന്ന തലത്തിലുള്ള നിക്ഷേപങ്ങള്‍ക്കും വഴിവെക്കുന്നതായിരുന്നു സമ്മേളനം.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ(ഡി.ജി.സി.എ) കണക്ക് പ്രകാരം 2019 ഓഗസ്റ്റില്‍ ഇന്ത്യയിലെ ഏറ്റവും കൃത്യനിഷ്ടതയുള്ള എയര്‍ലയിനുകളില്‍ ഒന്നാമതെത്തി ഗോ എയര്‍ ചരിത്രം സൃഷ്ടിച്ചിരുന്നു. തുടര്‍ച്ചയായ 12ാം മാസമാണ് ഓണ്‍ ടൈം പെര്‍ഫോര്‍മന്‍സ് (ഓ.ടി.പി)ചാര്‍ട്ടില്‍ ഗോ എയര്‍ ഒന്നാമതായി തുടരുന്നത്. ഡി.ജി.സി.എ പുറത്ത് വിട്ട കണക്ക് പ്രകാരം 85.1 ശതമാനവും കൃത്യസമയം പാലിച്ചതായാണ് (ഒ.ടി.പി) ഗോ എയര്‍ രജിസ്റ്റര്‍ ചെയ്തത്. 2019 ഓഗസ്റ്റിലെ ആഭ്യന്തര എയര്‍ലൈനുകളില്‍ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ദിവസേന 320 സര്‍വീസുകളാണ് ഗോ എയര്‍ നടത്തുന്നത്. 13.91 ലക്ഷം യാത്രക്കാര്‍ ഓഗസ്റ്റ് മാസം ഗോ എയറില്‍ യാത്ര ചെയ്തു.ബെഗംലൂരു, ചെന്നൈ, ഗോവ, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങള്‍ അടക്കം രാജ്യത്തെ 24 സ്ഥലങ്ങളില്‍ ഗോ എയര്‍ ആഭ്യന്തര സര്‍വീസ് നടത്തുന്നു. ദുബായ്, കുവൈറ്റ്, മാലി, മസ്‌ക്കറ്റ്, സിംഗപ്പൂര്‍, ഫുക്കെറ്റ്, അബുദാബി, ബാങ്കോക് എന്നിവടങ്ങളിലായി ഏഴ് അന്താരാഷ്ട്ര സര്‍വീസുകളും ഗോ എയറിനുണ്ട്.

TAGS: Go Air |