ഗോഎയറിന് അന്താരാഷ്ട്ര അംഗീകാരം

Posted on: August 13, 2019

കൊച്ചി : ഗോ എയറിനെ ഏറ്റവും വിശ്വസനീയമായ ആഭ്യന്തര എയര്‍ലൈനായി അമേരിക്കയിലെ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ് കണ്‍സള്‍ട്ടിംഗ് (ഐബിസി) കോര്‍പ്പറേഷന്‍ തിരഞ്ഞെടുത്തു. മികച്ച പ്രകടനം, സേവനങ്ങളുടെ ഗുണനിലവാരം, പുതുമകള്‍, ഉപഭോക്തൃ സംതൃപ്തി, മാനേജുമെന്റിന്റെ ദീര്‍ഘകാല ദര്‍ശനം, ബിസിനസ്സ് തന്ത്രങ്ങള്‍, സെഗ്മെന്റിലെ ഭാവി ലക്ഷ്യങ്ങള്‍ എന്നിവ പരിഗണിച്ചാണ് ഗോഎയറിന് ഈ ബഹുമതി ലഭിച്ചത്. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഗോഎയര്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് ഇകൊമേഴ്സ് വൈസ് പ്രസിഡന്റ് ഷബ്നം സയ്യിദ്, പിആര്‍ & കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് ബകുല്‍ ഗാല എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് സ്വീകരിച്ചു.

ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ് കണ്‍സള്‍ട്ടിംഗ് കോര്‍പ്പറേഷന്റെ ഒരു വിഭാഗമായ ഐബിസി വികസിപ്പിച്ചെടുത്ത ഒരു ആശയമാണ് ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ബ്രാന്‍ഡ് അവാര്‍ഡുകള്‍.ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നല്‍കിയ വിവരങ്ങള്‍ പ്രകാരം തുടര്‍ച്ചയായി 10 മാസം ഗോ എയറിന്റെ ഓണ്‍ ടൈം പെര്‍ഫോമന്‍സ് (ഒടിപി) ആണ് ഐബിസിയുടെ ഉപഭോക്തൃ സര്‍വേ പ്രധാനമായും പരിഗണിച്ചത്. അതുപോലെ, ഈ കാലയളവില്‍ ഗോഎയര്‍ ഏറ്റവും ഉയര്‍ന്ന ലോഡ് ഫാക്ടേഴ്സ് കൈവരിക്കുകയും ചെയ്തു. തുടങ്ങിയ കാലം മുതല്‍ ഗോഎയര്‍ 73.3 ദശലക്ഷം യാത്രക്കാരെ വഹിച്ച്കൊണ്ടു പോയിട്ടുണ്ട്, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ കണക്ക് 100 ദശലക്ഷം ആക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഗോഎയര്‍ നിലവില്‍ 300 പ്രതിദിന വിമാന സര്‍വീസ് നടത്തുന്നുണ്ട്, കൂടാതെ അന്താരാഷ്ട്ര റൂട്ടുകള്‍ ഉള്‍പ്പെടെ ശക്തമായ വിപുലീകരണ പദ്ധതി കമ്പനി തയ്യാറാക്കിയിട്ടുണ്ട്. 2016 ല്‍, ഗോഎയര്‍ വിമാന ക്രമം 144 ആയി ഇരട്ടിയാക്കുകയുണ്ടായി, കൂടാതെ കമ്പനി എല്ലാ മാസവും ശരാശരി ഒരു വിമാനം അവരുടെ വിമാനക്കൂട്ടത്തില്‍ ചേര്‍ക്കുന്നു.

ഗോ എയറിന്റെ പ്രയത്നങ്ങള്‍ ശരിയായ ദിശയില്‍ ആണെന്നതിന്റെ ഒരു സ്ഥിരീകരണമാണ് ഈ അവാര്‍ഡെന്നും യാത്രക്കാര്‍ക്ക് മികച്ചതും സുരക്ഷിതവും വിശ്വസനീയവുമായ യാത്രാനുഭവമാണ് ഗോ എയര്‍ നല്‍കുന്നതെന്നും ഗോഎയര്‍ മാനേജിംഗ് ഡയറക്ടര്‍ ശ്രീ ജെ വാഡിയ പറഞ്ഞു.

TAGS: Go Air |