അവസാന നിമിഷ യാത്രയ്ക്ക് നിരക്കിളവുമായി എയര്‍ ഇന്ത്യ

Posted on: May 11, 2019

മുംബൈ : എയര്‍ഇന്ത്യ വിമാനങ്ങള്‍ വിമാനങ്ങള്‍ പുറപ്പെടുന്നതിനുതൊട്ടുമുമ്പ് എടുക്കുന്ന ടിക്കറ്റുകള്‍ക്ക് ഗണ്യമായ നിരക്കിളവു നല്‍കുമെന്നറിയിച്ചു. സാധാരണഗതിയില്‍ അവസാനനിമിഷ യാത്രയ്ക്ക് 40 ശതമാനം വരെ നിരക്കു കൂടുകയാണു പതിവ്.

ജെറ്റ് എയര്‍വേയ്‌സ് സര്‍വീസ് നിര്‍ത്തിയതോടെ വിമാനസര്‍വീസ് ക്ഷാമം ഉള്ളതിനാല്‍ ഇപ്പോള്‍ ടിക്കറ്റ് നിരക്ക് പൊതുവെ കൂടുതലാണ്.
ഈ സാഹചര്യത്തില്‍, അത്യാവശ്യയാത്രകള്‍ക്കൊരുങ്ങുന്നവര്‍ക്ക് ആശ്വാസമേകാനാണു ശ്രമമെന്ന് എയര്‍ഇന്ത്യ പറഞ്ഞു.

TAGS: Air India |