ഫ്‌ളൈദുബായ് 10-ാം വര്‍ഷത്തിലേക്ക്

Posted on: May 3, 2019

കൊച്ചി: ദുബായ് ആസ്ഥാനമായുള്ള ഫ്‌ളൈദുബായ് 10-ാം വര്‍ഷത്തിലേക്ക് കടക്കുന്നു.
2009 ജൂണ്‍ ഒന്നിനാണ് ഫ്‌ളൈദുബായ് പ്രവര്‍ത്തനമാരംഭിച്ചത്.

10-ാം വാര്‍ഷികത്തോടനുബന്ധിച്ച് www.comeflydubaiwithus.com   എന്ന വെബ് സൈറ്റിന് കമ്പനി രൂപം നല്‍കിയിട്ടുണ്ട്. ഫ്‌ളൈദുബായ് ഫ്‌ളൈറ്റുകളില്‍ ഇതിനകം യാത്ര ചെയ്തവര്‍ക്ക് ഈ വെബ്‌സൈറ്റില്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാവുന്നതാണ്. വെബ്‌സൈറ്റില്‍ അഭിപ്രായം പങ്ക്‌വയ്ക്കുന്നവരില്‍ 10 ഭാഗ്യവാന്‍മാര്‍ക്ക് ദുബായിലേക്കും തിരിച്ചുമുള്ള ഇക്കോണമി ക്ലാസ് ടിക്കറ്റ് സമ്മാനിക്കപ്പെടുന്നതാണ്.

10 വര്‍ഷത്തിനകം 47 രാജ്യങ്ങളിലെ 90 കേന്ദ്രങ്ങളിലേക്ക് സര്‍വീസുകളാരംഭി ക്കാന്‍ കമ്പനിക്ക് സാധിച്ചുവെന്ന് ഫ്‌ളൈദുബായ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഘെയ്ത് അല്‍ ഘെയ്ത് പറഞ്ഞു. 7 കോടിയിലേറെ ആളുകള്‍ ഇതുവരെയായി ഫ്‌ളൈദുബായ് ഫ്‌ളൈറ്റുകളില്‍ യാത്ര ചെയ്തിട്ടുണ്ട്.

TAGS: Fly Dubai |