ടാൻസാനിയയിലേക്ക് മൂന്ന് ഫ്‌ളൈറ്റുകളുമായി ഫ്‌ളൈ ദുബായ്

Posted on: October 24, 2014

Fly-Dubai-7000-th-Boeing-73

ടാൻസാനിയയിലെ ദാർ എസ് സലാം, കിളിമഞ്ജറോ, സാൻസിബാർ എന്നിവിടങ്ങളിലേക്ക് ഫ്‌ളൈ ദുബായ് പുതിയ സർവീസുകൾ ആരംഭിച്ചു. ബിസിനസ് ക്ലാസ് സൗകര്യത്തോടു കൂടിയ ബോയിംഗ് 737-800 വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്.

2009 ലാണ് ജിബൗട്ടി സർവീസുമായി ഫ്‌ളൈ ദുബായ് ആഫ്രിക്കയിലേക്കു കടന്നുചെന്നത്. 2011 ൽ ആഡിസ് അബാബയിലേക്കും 2014 ൽ ബറൂണ്ടി, റുവാണ്ട, ഉഗാണ്ട സർവീസുകളും ആരംഭിച്ചു. നാല് പുതിയ ഡെസ്റ്റിനേഷനുകൾ കൂടി ഈ വർഷം കൂട്ടിച്ചേർക്കുമെന്ന് ഫ്‌ളൈ ദുബായ് അറിയിച്ചു.