ചെന്നൈയിലേക്ക് ബ്രിട്ടീഷ് എയർവേസിന്റെ ഡ്രീംലൈനർ സർവീസ്

Posted on: October 15, 2014

British-Airways-B-787-Dream

ലണ്ടൻ-ചെന്നൈ സെക്ടറിൽ ബ്രിട്ടീഷ് എയർവേസ് ഒക്ടോബർ 27 മുതൽ ബി 787 ഡ്രീംലൈനർ സർവീസ് ആരംഭിക്കും. ആഴ്ചയിൽ ആറു സർവീസുകളാണുണ്ടാവുകയെന്ന് ബ്രിട്ടീഷ് എയർവേസ് റീജണൽ കമേർഷ്യൽ മാനേജർ ക്രിസ്റ്റഫർ ഫോർഡ്‌സി പറഞ്ഞു. ചെന്നൈ-ലണ്ടൻ റൂട്ടിൽ ഒക്ടോബർ 31 ന് മുമ്പ് ബുക് ചെയ്യുന്നവർക്ക് 49,230 രൂപയുടെ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫർ പ്രകാരം 2015 മാർച്ച് 31 ന് മുമ്പ് യാത്ര ചെയ്യാനാവും.

ലണ്ടനിൽ നിന്ന് യുഎസിലെ 22 ഡെസ്റ്റിനേഷനുകളിലേക്ക് കണക്ഷൻ ഫ്‌ലൈറ്റുകൾ ലഭ്യമാണെന്നും ഫോർഡ്‌സി ചൂണ്ടിക്കാട്ടി. ചെന്നൈ, ഹൈദരാബാദ്, ന്യൂഡൽഹി, മുംബൈ, ബംഗലുരു എന്നിവിടങ്ങളിൽ നിന്നായി പ്രതിവാരം 49 ഫ്‌ലൈറ്റുകളാണ് ബ്രിട്ടീഷ് എയർവേസ് ഓപറേറ്റ് ചെയ്യുന്നത്.