അഹമ്മദാബാദ് – അബുദാബി സർവീസുമായി ജെറ്റ് എയർവേസ്

Posted on: October 11, 2014

Jet-airways-Logo-blue-smallജെറ്റ് എയർവേസ് നവംബർ 14 മുതൽ അഹമ്മദാബാദ് – അബുദാബി സർവീസ് ആരംഭിക്കും. ഗുജറാത്തിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രക്കാർക്കു അബുദാബി വഴി 80 ലേറെ ഡെസ്റ്റിനേഷനുകളിലേക്കു യാത്ര ചെയ്യാമെന്ന് ജെറ്റ് എയർവേസ് വൃത്തങ്ങൾ പറഞ്ഞു. സംസ്ഥാന സർക്കാർ മുൻകൈയെടുത്താണ് സർവീസ് തുടങ്ങുന്നത്. അഹമ്മദാബാദ് – ലണ്ടൻ സർവീസ് പുനരാരംഭിക്കാനും സർക്കാർ ശ്രമം നടത്തിവരികയാണെന്ന് സംസ്ഥാന വ്യോമയാനമന്ത്രി സൗരഭ് പട്ടേൽ പറഞ്ഞു.