എയര്‍ ഇന്ത്യ വിമാനം കെട്ടിടത്തിലിടിച്ചു, യാത്രക്കാര്‍ രക്ഷപെട്ടു

Posted on: November 30, 2018

സ്റ്റോക്‌ഹോം : എയര് ഇന്ത്യ വിമാനം സ്വീഡിഷ് തലസ്ഥാനമായ സ്‌റ്റോക്‌ഹോമിലെ അര്‍ലാന്‍ഡ് വിമാനത്താവളത്തിലെ കെട്ടിടത്തിലിടിച്ചു.

വിമാനത്തിന്റെ ചിറക് അഞ്ചാംടെര്‍മിനലിലെ കെട്ടിടത്തിലിടിക്കുകയായിരുന്നു. 179 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.

ബുധനാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. ഡല്‍ഹിയില്‍ നിന്നെത്തിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

TAGS: Air India |