May 2024
സിയാലിന് മികച്ച നോൺ മെട്രോ വിമാനത്താവളത്തിനുള്ള പുരസ്കാരം
Posted on: August 30, 2016
കൊച്ചി : എയർ പാസഞ്ചേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ രജത ജൂബിലിയോടനുബന്ധിച്ച് മികച്ച നോൺ മെട്രോ വിമാനത്താവളത്തിന് ഏർപ്പെടുത്തിയ ദേശീയ പുരസ്കാരം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചു.
മെട്രോ നഗരങ്ങളിലെ മികച്ച വിമാനത്താവളമായി മുംബൈ എയർപോർട്ട് തെരഞ്ഞെടുക്കപ്പെട്ടു. 2016 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ യാത്രക്കാർക്കായി ദേശീയതലത്തിൽ നടത്തിയ സർവേയിൽ നിന്നാണ് മെട്രോ, നോൺ മെട്രോ വിമാനത്താവളങ്ങളെ തെരഞ്ഞെടുത്തത്. നിലവിൽ രാജ്യത്ത് മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ഏഴാം സ്ഥാനവും അന്താരാഷ്ട്ര യാത്രാക്കരുടെ എണ്ണത്തിൽ നാലാം സ്ഥാനവും സിയാലിനുണ്ട്.
ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രി നിതിൻ ഗഡ്കരിയിൽ നിന്ന് സിയാൽ എയർപോർട്ട് ഡയറക്ടർ എ. സി. കെ. നായർ പുരസ്കാരം ഏറ്റുവാങ്ങി. കേന്ദ്ര മന്ത്രിമാരായ രാജീവ് പ്രതാപ് റൂഡി, രാംവിലാസ് പസ്വാൻ സ്മൃതി ഇറാനി, സിവിൽ ഏവിയേഷൻ സെക്രട്ടറി ആർ.എൻ. ചൗബെ, എയർ പാസഞ്ചേഴ്സ് അസോസിയേഷൻ ദേശീയ പ്രസിഡന്റ് സുധാകര റെഡ്ഡി, വൈസ് പ്രസിഡന്റ് മിലൻ സതാകിയ തുടങ്ങിയവർ പങ്കെടുത്തു.
TAGS: A.C.K. Nair | Air Passengers Association Of India | Cial | Cochin International Airport Limited |
ഇത്തിഹാദ് വിമാനങ്ങളില്‍ കാസിനോ സര്‍വ്വീസ്
മാലദ്വീപിലേക്ക് സര്‍വീസ് പുനരാരംഭിച്ചു
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
പ്രതിദിനം 365 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സമ്മര്‍ ഷെഡ്യൂള്‍
കൊച്ചി വിമാനത്താവളത്തില്‍ സഞ്ചരിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ്
യാത്രക്കാരുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ധന പ്രതീക്ഷിച്ച് സിയാല്‍
ഒരു കോടി യാത്രക്കാര്‍ തികച്ച് സിയാല്‍ റെക്കോഡിട്ടു
കൊച്ചി വിമാനത്താവളത്തില്‍ ഫാസ്ടാഗ്, സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ഡിസംബര്‍ 1 ന് നിലവില്‍ വരും
സിയാല്‍ : ഡിജിയാത്രയടക്കം ഏഴ് പദ്ധതികള്‍ക്ക് ഇന്നു തുടക്കമാകും