ന്യൂയോർക്കിലേക്ക് രണ്ടാമത്തെ പ്രതിദിന സർവീസുമായി ഖത്തർ എയർവേസ്

Posted on: March 24, 2016

Qatar-Airways-A-350-900-Big

ദോഹ : ഖത്തർ എയർവേസ് ഏപ്രിൽ ഒന്നു മുതൽ ദോഹയിൽ നിന്ന് ന്യൂയോർക്ക് ജോൺ എഫ് കെന്നഡി എയർപോർട്ടിലേക്ക് രണ്ടാമത്തെ പ്രതിദിന നോൺസ്‌റ്റോപ്പ് സർവീസ് ആരംഭിക്കും.

ദോഹ – അറ്റ്‌ലാന്റ നോൺ സ്‌റ്റോപ്പ് സർവീസ് ജൂൺ ഒന്നിന് ആരംഭിക്കും. ഖത്തർ എയർവേസിന്റെ യുഎസിലെ പത്താമത്തെ ഡെസ്റ്റിനേഷനാണ് അറ്റ്‌ലാന്റ. ഈ മാസം 17 ന് ദോഹ – ബോസ്റ്റൺ സർവീസ് ആരംഭിച്ചിരുന്നു.