കൊച്ചി – ബാങ്കോക്ക് സർവീസുമായി തായ് എയർ ഏഷ്യ

Posted on: March 16, 2016

Thai-AirAsia-Big

കൊച്ചി : തായ് എയർ ഏഷ്യ മെയ് 17 മുതൽ കൊച്ചി – ബാങ്കോക്ക് പ്രതിദിന സർവീസ് ആരംഭിക്കുന്നു. മാർച്ച് 27 വരെ ബുക്ക് ചെയ്യുന്നവർക്ക് മെയ് 17 മുതൽ 22 വരെയുള്ള യാത്രയ്ക്ക് 2,999 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. എയർബസ് എ-320 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്.

ഇന്ത്യൻ സമയം പുലർച്ചെ 1.30 ന് കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന വിമാനം തായ്‌ലൻഡ് സമയം രാവിലെ 6.55 ന് ബാങ്കോക്കിലെ ഡോൺ മ്യുയോങ് വിമാനത്താവളത്തിലെത്തും. തിരിച്ച് രാത്രി 9.55 ന് ബാങ്കോക്കിൽ നിന്നും പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം അർധരാത്രി 12.45 ന് കൊച്ചിയിലെത്തും.

ബാങ്കോക്കിൽ നിന്നും തായ്‌ലൻഡിലെ ഇരുപതിലേറെ ഡെസ്റ്റിനേഷനുകളിലേക്ക് തായ് എയർഏഷ്യക്കു കണക്ഷൻ ഫ്‌ളൈറ്റുകളുണ്ടെന്ന് സിഇഒ ടസപ്പോൺ ബിജെൽവെൽഡ് പറഞ്ഞു. ഏപ്രിൽ മുതൽ കൊച്ചിയിൽ നിന്നുള്ള യാത്രക്കാർക്ക് ത്രൂ ചെക്കിൻ സൗകര്യം സൗകര്യം ലഭ്യമാകും.

തായ് എയർഏഷ്യയുടെ കൊച്ചി സർവീസ് പ്രഖ്യാപനം ടസപ്പോൺ ബിജെൽവെൽഡ്, തായ്‌ലൻഡ് ടൂറിസം ഡയറക്ടർ (മുംബൈ) സൊരായ ഹോംചുൺ, കൊച്ചി എയർപോർട്ട് ഡയറക്ടർ എ.സി.കെ. നായർ എന്നിവർ ചേർന്നു നിർവഹിച്ചു.